Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
നോക്കിയ ശേഷം ആദി തന്റെ റൂമിലേക്ക് പോയി
അല്പനേരത്തിന് ശേഷം ആദി തന്റെ ബെഡിൽ
"അവളെ കാണുന്നില്ലല്ലോ നമ്പർ ഏറ്റില്ലേ "
പെട്ടെന്നാണ് രൂപ കയ്യിൽ ഒരു ഗ്ലാസുമായി അവിടേക്ക് എത്തിയത്
ആദി :( ഓഹ് എത്തി മൈൻഡ് ചെയ്യാതെ കിടക്കാം)
ആദി പതിയെ തിരിഞ്ഞു കിടന്നു
രൂപ : ടാ എഴുന്നേക്ക്
ആദി : എന്താ...എന്ത് വേണം
രൂപ : ദാ ഈ ഗുളിക വിഴുങ്ങിക്കേ
ആദി : അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം
രൂപ : മര്യാദക്ക് എഴുനേൽക്ക് ആദി..
ഇത്രയും പറഞ്ഞു ആദിയെ ബലമായി എഴുനേൽപ്പിച്ച ശേഷം രൂപ ഗുളിക നൽകി
ആദി : കഴിച്ചു സമാധാനമായല്ലോ അല്ലേ
രൂപ : എന്താടാ എന്നോട് പിണക്കമാണോ
ആദി : എനിക്ക് ഒരു പിണക്കവുമില്ല
ഇത് കേട്ട രൂപ ബെഡിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു
ആദി : ( ഹോ ഇത്രയും ബലം പിടിക്കണ്ടായിരുന്നു തിരിച്ചു വിളിച്ചാലോ )
പെട്ടെന്നാണ് രൂപ കതക് പൂട്ടിയ ശേഷം ആദിയുടെ അടുത്തേക്ക് വന്നത്
രൂപ : നീങ്ങി കിടക്ക്
ആദി : നീങ്ങാനോ
രൂപ : ഞാൻ ഇവിടെ കിടക്കാൻ വേണ്ടിയല്ലേ ഈ പിണക്കം ഇനി അത് വേണ്ട നീങ്ങി കിടക്ക്
ആദി : എനിക്ക് ഒരു പിണക്കവുമില്ല
രൂപ : നീങ്ങാൻ പറഞ്ഞാൽ നീങ്ങണം
ഇത്രയും പറഞ്ഞു രൂപ ആദിയെ തള്ളി നീക്കിയ ശേഷം അവന്റെ അടുത്തേക്ക് കിടന്നു
രൂപ : പിന്നെ അടുത്ത് കിടന്നെന്ന് കരുതി വേറെ ചിന്തയൊന്നും വേണ്ട ഒന്നും നടക്കില്ല
ഇത്രയും പറഞ്ഞു രൂപ ലൈറ്റ് ഓഫ് ചെയ്തു
ഇത് കേട്ട ആദി രൂപയെ നോക്കി ചിരിച്ചുകൊണ്ട് കിടന്നു
രൂപ : എന്താടാ നോക്കുന്നെ തിരിഞ്ഞു കിടക്ക്
ആദി : എനിക്ക് ഇങ്ങനെ കിടക്കുന്നതാ ഇഷ്ടം
രൂപ : ഓഹ് ശെരി
ഇത്രയും പറഞ്ഞു രൂപ തിരിഞ്ഞു കിടന്നു
അല്പസമയത്തിനുള്ളിൽ തന്നെ ആദി തന്റെ കൈ രൂപയുടെ മേലേക്കിട്ട് അവളോട് ചേർന്ന് കിടന്നു
"ആ.." ആദി പെട്ടെന്ന് തന്നെ നിലവിച്ചുകൊണ്ട് കൈ പിൻവലിച്ചു
💬 Comments
View all comments