Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
പതിയെ ചുണ്ടിലെ രക്തം തുടച്ചു മാറ്റി അപ്പോഴേക്കും അഖിൽ വീണ്ടും ആദിയുടെ നേർക്ക് ഓടിയടുത്തു ഇത് കണ്ട ആദിയും വർദ്ധിച്ച ദേഷ്യത്തോടെ അഖിലിന് നേരെ പാഞ്ഞു അഖിലിനടുത്തേക്കെത്തിയ ആദി അവന്റെ മുഖത്തിനു നേരെ കൈ വീശിയെങ്കിലും ഒഴിഞ്ഞു മാറിയ അഖിൽ ആദിയുടെ വയറ്റിൽ കൈമുറിക്കി ഇടിച്ച ശേഷം അവനെ ചവിട്ടി വീഴ്ത്താനായി ശ്രമിച്ചു എന്നാൽ ചവിട്ടിൽ നിന്ന് ഒഴിഞ്ഞു മാറിയ ആദി അഖിലിന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു അവനെ താഴേക്കു വീഴ്ത്തി ശേഷം കൂടുതൽ ശക്തിയിൽ അവന്റെ കഴുത്തിൽ ലോക്ക് ചെയ്തു ഇരുവരും മണ്ണിൽ കിടന്നു ഉരുളുവാൻ തുടങ്ങി അഖിൽ ശ്വാസം കിട്ടാതെ പിടയാനും
രൂപ : എന്നെ വിട് ഗീതു...
ഇത്രയും പറഞ്ഞു ഗീതുവിനെ തള്ളി മാറ്റിയ ശേഷം രൂപ ആദിയുടെ അടുത്തേക്ക് ഓടി ഇത് കണ്ട ഗീതു എന്തോ ആലോചിച്ച ശേഷം ക്ലാസ്സിലേക്ക് ഓടി
ആദി അപ്പോഴും അഖിലിന്റെ കഴുത്ത് ലോക്ക് ചെയ്ത് അവനെ ശ്വാസം മുട്ടിക്കുകയായിരുന്നു
രൂപ : വിട് ആദി വേണ്ട.. അവൻ മരിച്ചു പോകും വിട് ആദി
രൂപ ആദിയുടെ കൈ അഖിൽ നിന്ന് വേർപെടുത്താനായി ശ്രമിച്ചുകൊണ്ട് അവനോട് പറഞ്ഞു
ആദി : വിട് രൂപേ ഇവനൊക്കെ ചാവണം
പെട്ടെന്നാണ് നിലത്ത് നിന്നെഴുന്നേറ്റ വിനീതും റെജിയും ആദിക്ക് നേരെ ഓടിയടുത്തത് ശേഷം രൂപയെ തള്ളിമാറ്റിയ അവർ ആദിയെ അഖിലിൽ നിന്നും പിടിച്ചു മാറ്റി ആദി അവരിൽ നിന്നും കുതറിമാറുവാൻ ശ്രമിച്ചെങ്കിലും അവർ ഇരുവരും അവനെ ഇരുവശത്തു നിന്നും ബലമായി പിടിച്ചു വച്ചു
അപ്പോഴേക്കും അഖിൽ ചുമച്ചുകൊണ്ട് നിലത്ത് നിന്ന് എഴുന്നേറ്റിരുന്നു രൂപ
💬 Comments
View all comments