0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Author : Kambikathakal Read All Parts 2.7K

താൻ

മിസ്സ്‌ : ആ അഖിൽ സാറിന്റെ ഫ്രിണ്ടിന്റെ മോൻ ആയത് കൊണ്ടല്ലേ സാർ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യുന്നത് ഇപ്പോൾ തന്നെ ടീച്ചർ മാരെല്ലാം സാറിനെതിരാണ് അവന്റെ തന്തയെ വിളിച്ചു അവനെ ഇവിടുന്ന് മാറ്റാൻ പറ അതാ സാറിനും അയാൾക്കും നല്ലത് ഇനി ഒരു പ്രശ്നത്തിന് ഞങ്ങൾക്ക് താല്പര്യമില്ല ഇത് ഇങ്ങനെ തീർന്നാൽ നല്ലത് വാടാ

ഇത്രയും പറഞ്ഞു ആദിയെയും വിളിച്ചുകൊണ്ട് മിസ്സ്‌ ഓഫീസിന് പുറത്തേക്കു വന്നു അവിടെ രൂപയും മറ്റും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു

മിസ്സ്‌ : നിനക്ക് സമാധാനമായല്ലോ അല്ലേ അങ്ങേരുടെ വായിലിരിക്കുന്നത് മുഴുവൻ എന്നെ കേൾപ്പിച്ചു

ആദി : മിസ്സും തിരിച്ചു പറഞ്ഞല്ലോ പിന്നെന്താ

മിസ്സ്‌ : നിന്നെയുണ്ടല്ലോ... അയാൾ ഇനി എനിക്ക് എന്ത് പണി തരുമെന്ന് കണ്ട് തന്നെ അറിയണം അന്ന് നിന്നോട് ഞാൻ ആക്റ്റീവ് ആകാൻ പറഞ്ഞില്ലേ അത് ഞാൻ അങ്ങ് തിരിച്ചെടുക്കുവാ ഇങ്ങനെ ആണെങ്കിൽ നീ ആക്റ്റീവ് ആകേ വേണ്ട

"മിസ്സേ എന്തായി "

വിഷ്ണു മിസ്സിനോടായി ചോദിച്ചു

മിസ്സ്‌ : എന്തായി നിനക്കാ നല്ലത് തരേണ്ടത് ഇവൻ തല്ല് പിടിച്ചപ്പോൾ നീ എവിടെ പോയി കിടക്കുവായിരുന്നെടാ

വിഷ്ണു : ഞാൻ അറിഞ്ഞില്ല മിസ്സേ ഗീതു വന്ന് പറഞ്ഞപ്പോൾ ഓടി ചെന്നത് കൊണ്ട് കൂടുതൽ ഒന്നും ഉണ്ടായില്ല

മിസ്സ്‌ : ഒരുവിധം ഞാൻ കാര്യങ്ങൾ ഒതുക്കിയിട്ടുണ്ട് ഇനി എന്തെങ്കിലും ഉണ്ടാകുമോ എന്നൊന്നും അറിയില്ല പിന്നെ രൂപേ നിനക്ക് എങ്ങനെയുണ്ട്

രൂപ : പ്രശ്നമില്ല മിസ്സ്‌

മിസ്സ്‌ : ഉം ശെരി ഇനി വീട്ടിൽ പറഞ്ഞു വലിയ വിഷയം ആക്കാൻ

💬 Comments

View all comments