0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]

Author : Kambikathakal Read All Parts 502

"ഗുഡ് അപ്പോൾ അടുത്ത ചോദ്യം "

"കെമിസ്ട്രിയുടെ പിതാവ് ആര് "

"ടാ നീ പറ നമ്മുടെ വൈയിറ്റ് വാഷ് കുട്ടന്റെ അടുത്തിരിക്കുന്ന അവൻ തന്നെ "

മിസ്സ്‌ അജാസിനെ നോക്കി പറഞ്ഞു

അജാസ് :ഞാനോ

മിസ്സ്‌ :അതെ നീ തന്നെ

അജാസ് :ഓപ്ഷൻസ് എന്തെങ്കിലുമുണ്ടോ

"ഓപ്ഷൻസ് നിന്റെ സത്യമായും നിങ്ങളൊക്കെ +2 പാസ് ആയോ ആർക്കും അറിയില്ലേ വെയിറ്റ് വാഷ് കുട്ടാ നീ പറ കെമിസ്ട്രിയുടെ പിതാവ് ആരാ "

ഇത് കേട്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

" ആന്റോയിൻ ലവോസിയര്‍ "

"കറക്ട് ഒരാളെങ്കിലും ഉണ്ടല്ലോ ശെരി ആദിത്യൻ ഇരുന്നോ നീയും ഇരുന്നോ "

മിസ്സ്‌ അജാസിനോടായി പറഞ്ഞു

"ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്ന് ഉണ്ടായിരുന്നു ഇനിയിപ്പോൾ വേണ്ട ചോദിച്ചിട്ടും കാര്യമില്ല എന്ന് മനസ്സിലായി അപ്പോൾ നമുക്ക് ഫസ്റ്റ് ചാപ്റ്ററിലേക്ക് കടക്കാം ആദ്യ ചാപ്റ്റർ വാട്ടറിലുള്ള കെമിക്കൽസിന്റെ റിയാക്ഷനെപറ്റിയായിരിക്കും കൂടുതലായി ചർച്ചചെയ്യുക അപ്പോൾ വാട്ടറിന്റെ ക്വാളിറ്റി അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്നിവയെല്ലാം വിവിധ തരം കെമിക്കൽസ് ഉപയോഗിച്ച് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും...

മിസ്സ്‌ ഇത്തരത്തിൽ ക്ലാസ്സ്‌ തുടർന്നു

ഒരു മണിക്കൂറിനു ശേഷം

ട്രറിങ്.....

"യെസ് നിങ്ങളുടെയെല്ലാം പ്രാർത്ഥന ഫലിച്ചു ധാ ബെല്ലടിച്ചു അപ്പോൾ ശെരി ഇന്ന് ഇത്രയും മതി നാളെ നമുക്ക് ലാബ് തുടങ്ങണം ഈ ക്ലാസ്സിൽ ഇപ്പോൾ 40 പേരുണ്ട് 20 ബോയ്സ് 20 ഗേൾസ് ലാബ് വർക്സ് ചെയ്യേണ്ടത് രണ്ട് പേർ ഒന്നിച്ചുള്ള ടീം ആയാണ് അപ്പോൾ 1 ബോയ് ഒരു ഗേൾ എന്ന രീതിയിലാണ് എല്ലാവർഷവും ടീം സെറ്റ് ചെയ്യുന്നത് അപ്പോൾ നിങ്ങളുടെ ടീം മേറ്റിനെ നിങ്ങൾ തന്നെ കണ്ടെത്തുക അപ്പോൾ നാളെ ലാബിൽ കാണാം

ഇത്രയും പറഞ്ഞു മിസ്സ്‌ പോകാനായി ഒരുങ്ങി ശേഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ നിന്നു

"ആദിത്യൻ. എസ് ഇനി അത് തുടച്ചു കളഞ്ഞോ "

ആദിത്യനെ നോക്കി ഇത്രയും പറഞ്ഞ ശേഷം മിസ്സ്‌ ചിരിച്ചുക്കൊണ്ട് ക്ലാസ്സിനു പുറത്തേക്കുപോയി ആദി തന്റെ കൈ കൊണ്ടു മുഖം മുഴുവൻ തുടക്കാൻ തുടങ്ങി

അജാസ് :ആദി നീയൊരു ബുദ്ധി ജീവിയായിരുന്നു അല്ലേ നീ എന്താ ഉത്തരം എനിക്കു പറഞ്ഞു തരാത്തത്

എന്നാൽ ആദി അജാസ് പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തു കിടന്ന ഡസ്റ്റർ കയ്യിലേക്കെടുത്തു

അജാസ് :ആദി നീ എന്താ

ശേഷം അവൻ മുന്നോട്ടേക്കു നടന്നു

ഇതേ സമയം ഗീതു

💬 Comments

View all comments