0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]

Author : Kambikathakal Read All Parts 1.1K

അതിനു ഉത്തരം തരണം.. ആദിത്യൻ ഞാൻ പറഞ്ഞു തുടക്കരുതെന്ന് അവിടെ മിണ്ടാതിരിക്ക് "

ഇത് കേട്ട ആദി ദേഷ്യത്തോടെ രൂപയെ നോക്കി പതിയെ പിന്നിലേക്ക് നോക്കിയ രൂപ വേഗം തന്നെ തിരിഞ്ഞിരുന്നു

" ശെരി നമുക്ക് തുടങ്ങാം ആരും പേടിക്കുകയൊന്നും വേണ്ട ഏറ്റവും സിമ്പിളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളു എന്റെ ആദ്യത്തെ ചോദ്യം ശുദ്ധ ജലത്തിന്റെ ph വാല്യൂ എത്ര ടാ നീ പറ ആ മുൻപിൽ ഇരിക്കുന്നവൻ ഉം നീ തന്നെ "

"5 ആണോ ടീച്ചർ "

"5നിന്റെ...നീ ആസിഡ് ആണോടാ കുടിക്കുന്നെ അവിടെ ഇരിക്ക് ഇനി താൻ പറയ് "

മിസ്സ്‌ മുന്നിലിരുന്ന ഒരു പെൺകുട്ടിയോടായി പറഞ്ഞു

"7 മിസ്സ്‌"

"കറക്ഡ് തന്റെ പേരെന്താ "

"സാന്ദ്രാ "

"ഗുഡ് അപ്പോൾ അടുത്ത ചോദ്യം "

"കെമിസ്ട്രിയുടെ പിതാവ് ആര് "

"ടാ നീ പറ നമ്മുടെ വൈയിറ്റ് വാഷ് കുട്ടന്റെ അടുത്തിരിക്കുന്ന അവൻ തന്നെ "

മിസ്സ്‌ അജാസിനെ നോക്കി പറഞ്ഞു

അജാസ് :ഞാനോ

മിസ്സ്‌ :അതെ നീ തന്നെ

അജാസ് :ഓപ്ഷൻസ് എന്തെങ്കിലുമുണ്ടോ

"ഓപ്ഷൻസ് നിന്റെ സത്യമായും നിങ്ങളൊക്കെ +2 പാസ് ആയോ ആർക്കും അറിയില്ലേ വെയിറ്റ് വാഷ് കുട്ടാ നീ പറ കെമിസ്ട്രിയുടെ പിതാവ് ആരാ "

ഇത് കേട്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

" ആന്റോയിൻ ലവോസിയര്‍ "

"കറക്ട് ഒരാളെങ്കിലും ഉണ്ടല്ലോ ശെരി ആദിത്യൻ ഇരുന്നോ നീയും ഇരുന്നോ "

മിസ്സ്‌ അജാസിനോടായി പറഞ്ഞു

"ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്ന് ഉണ്ടായിരുന്നു ഇനിയിപ്പോൾ വേണ്ട

💬 Comments

View all comments