0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]

Author : Kambikathakal Read All Parts 504

നോവുന്നെടാ പട്ടി ?"

"നിന്റെ കൊല്ലൂടി തെണ്ടി "

"ടാ.."

പെട്ടെന്നാണ് ആ ശബ്ദം കേട്ട് ആദിയും രൂപയും നെട്ടി തിരിഞ്ഞത് അവർ അവിടെ കണ്ടത് അവരെ തന്നെ നോക്കി നിൽക്കുന്ന 4,5 സീനിയേഴ്സിനെയാണ്‌ ക്ലാസ്സിലെ മുഴുവൻ കുട്ടികളും ബെഞ്ചിൽ നിന്നെഴുനേറ്റ് അവരെ തന്നെ നോക്കി നിൽക്കുന്നു

അര മണിക്കൂർ മുൻപ് കെമിസ്ട്രി ലൈബ്രറി

"ടീ ഇപ്പോൾ ജോസഫ് സാറിന്റെ ക്ലാസ്സ്‌ അല്ലേ "

രാജീവ്‌ സ്നേഹയോടായി ചോദിച്ചു

(രാജീവ് : കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ )

സ്നേഹ:ഉം അതെ പക്ഷെ സാറ് വരുമെന്ന് തോന്നുന്നില്ല പുള്ളിക്ക് nss ന്റെ എന്തോ മീറ്റിംഗ് ഉണ്ടെന്നാ ആരു പറഞ്ഞത്

(സ്നേഹ : 2 ഇയർ ക്ലാസ് ലീഡർ + സൗഹൃദ ക്ലബ്‌ ലീഡർ )

രാജീവ് :ആണോടി ആരു ജോസഫ് സാർ ഇന്ന് വരില്ലേ

രാജീവ് മുൻ ബെഞ്ചിൽ ഇരുന്ന ആരതിയോടായി വിളിച്ചു ചോദിച്ചു

(ആരതി : Nss ലീഡർ, ക്ലാസ്സ്‌ 1st )

ആരതി : സാറ് കാണില്ലടാ ഇന്നെന്തോ പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ട് മിക്കവാറും Nss ൽ പുതിയ കുട്ടികളെ എടുക്കുന്നതിനെ പറ്റിയുള്ള മീറ്റിങ്ങ് ആയിരിക്കും

രാജീവ് : അങ്ങനെയാണെങ്കിൽ നമുക്ക് ഫസ്റ്റ് ഇയർ വരെ ഒന്ന് പോയി നോക്കിയാലോ

സ്നേഹ :എന്തിന് നമ്മൾ ഇന്നെലെ പോയതല്ലേ ഉള്ളു

രാജീവ് :ഇന്നലെ ആകെ കൂടി 10 മിനിറ്റല്ലേ കിട്ടിയുള്ളു എല്ലാവരെയും ഒന്ന് പരിചയപ്പെടാൻ കൂടി പറ്റിയില്ല പിന്നെ നമ്മെളെ കുറച്ചു ബാക്കി ഡിപ്പാർട്മെന്റ്കളിൽ ഒരു സംസാരവുമുണ്ട്

ആരതി :എന്ത് സംസാരം

രാജീവ് :വേറേ എന്ത് നമ്മൾ പാഴുകൾ ആണെന്ന് ബാക്കി ഡിപ്പാർട്ട്മെന്റിലുള്ളവരൊക്കെ അവരുടെ ജൂനിയേഴ്സിനെ നിലക്ക് നിരത്താൻ തുടങ്ങിയിട്ടുണ്ട് നമ്മൾ എന്താ ചെയ്തത് അവരെ പോയി കൊഞ്ചിച്ചിട്ട്‌ വന്നു ഇനി പിള്ളേര് തലയിൽ കയറി നിരങ്ങും

ആരതി : അപ്പോൾ ജൂനിയേഴ്സിനെ പേടിപ്പിക്കണം എന്നാണോ നീ പറയുന്നത്

രാജീവ് :കുറച്ചൊക്കെ പേടിപ്പിച്ചു നിർത്തണം അല്ലെങ്കിൽ അവർക്ക് ഒരു ബഹുമാനവും കാണില്ല

സ്നേഹ :അതിന് വിഷ്ണു സമ്മതിക്കണ്ടേ

രാജീവ് :ഉം വിഷ്ണു അവൻ തന്നെയാ ഒന്നാമത്തെ

💬 Comments

View all comments