Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]
"ടീ രൂപേ അവൻ വരുന്നുണ്ട് "
ഇത് കേട്ട രൂപ ബെഞ്ചിൽ നിന്ന് പതിയെ പുറത്തേക്കിറങ്ങി
ഗീതു :രൂപേ വേണ്ട
ആദി രൂപയെ ലക്ഷ്യമാക്കി മുന്നോട്ട് തന്നെ നടന്നു
രൂപ :അറിയാതെ പറ്റിയതാ മുഖത്ത് കൊള്ളുമെന്നു കരുതിയില്ല സോറി നീ ഇന്നലെ എന്നോട് അങ്ങനെ ചെയ്തത് കൊണ്ടല്ലേ നീ തന്നെയാ തെറ്റുകാരൻ
ആദി : ടീ കോപ്പേ എല്ലാവരുടെയും മുന്നിൽ എന്നെ നാണം കെടുത്തിയതും പോര നിന്ന് ന്യായവും പറയുന്നോ നിന്റെ മുഖം ഇന്ന് ഞാൻ വെളുപ്പിച്ചു തരാടി
ഇത്രയും പറഞ്ഞു ആദി ഡസ്റ്റർ രൂപയുടെ മുഖത്തേക്ക് അടിക്കാൻ ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ രൂപ ആദിയുടെ കയ്യിൽ പിടുത്തമിട്ടു
രൂപ :സോറി പറഞ്ഞില്ലേടാ നാറി
ആദി :അവളുടെ ഒരു സോറി കൊണ്ടുപോയി പുഴുങ്ങി തിന്നെടി
ഇത്രയും പറഞ്ഞു ആദി കൂടുതൽ ബലം പ്രയായോഗിക്കാൻ തുടങ്ങി
"കൈ നോവുന്നെടാ പട്ടി ?"
"നിന്റെ കൊല്ലൂടി തെണ്ടി "
"ടാ.."
പെട്ടെന്നാണ് ആ ശബ്ദം കേട്ട് ആദിയും രൂപയും നെട്ടി തിരിഞ്ഞത് അവർ അവിടെ കണ്ടത് അവരെ തന്നെ നോക്കി നിൽക്കുന്ന 4,5 സീനിയേഴ്സിനെയാണ് ക്ലാസ്സിലെ മുഴുവൻ കുട്ടികളും ബെഞ്ചിൽ നിന്നെഴുനേറ്റ് അവരെ തന്നെ നോക്കി നിൽക്കുന്നു
അര മണിക്കൂർ മുൻപ് കെമിസ്ട്രി ലൈബ്രറി
"ടീ ഇപ്പോൾ ജോസഫ് സാറിന്റെ ക്ലാസ്സ് അല്ലേ "
രാജീവ് സ്നേഹയോടായി ചോദിച്ചു
(രാജീവ് : കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ )
സ്നേഹ:ഉം അതെ പക്ഷെ സാറ് വരുമെന്ന് തോന്നുന്നില്ല പുള്ളിക്ക് nss ന്റെ എന്തോ മീറ്റിംഗ് ഉണ്ടെന്നാ ആരു
💬 Comments
View all comments