Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]
ആദിയെ കണ്ടയുടനെ രൂപ വാ പൊത്തി ചിരിക്കാൻ തുടങ്ങി
"എന്തിനാടി ഇളിക്കുന്നെ "
"ഹേ ഞാൻ പാണ്ടി ലോറി കേറിയ ഒരാളുടെ കാര്യം ഓർത്തതാ ???"
"ടീ ?? ഇളിച്ചോടി ഇളിച്ചോ ഇത് നിന്റെ അവസാനത്തെ ഇളിയാ "
"സത്യം പറയാലോ നിന്റെ ഈ വെല്ലുവിളി കേട്ട് കേട്ട് ഞാൻ മടുത്തു നീ എന്നെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല ഇത്രയും പറഞ്ഞു രൂപ വീണ്ടും പതിയെ ചിരിച്ചു "
"നീ കണ്ടോടി നീ കരയും ഞാൻ കരയിക്കും "
"എല്ലാവരും നമ്മുടെ ആദിയെ കണ്ട് പഠിക്കണം "
മിസ്സ് വീണ്ടും സംസാരിക്കാൻ തുടങ്ങി ഇത് കേട്ട ആദി സംസാരം മതിയാക്കി മിസ്സിനെ നോക്കി
"അവിടെ ചെന്നത് മുതൽ അവൻ കാര്യമായ ചർച്ചയിലാ ലാബ് തുടങ്ങുന്നതിനു മുൻപ് ഇങ്ങനെയാണെങ്കിൽ തുടങ്ങി കഴിഞ്ഞാൽ എന്തായിരിക്കും "
ഇത് കേട്ട് കുട്ടികൾ എല്ലാം പതിയെ ചിരിക്കാൻ തുടങ്ങി
"അപ്പോൾ നാളെ ആദ്യത്തെ രണ്ട് പിരിയിട് ലാബ് ആണ് എല്ലാവരും ലാബ് വർക്ക് ബുക്കും ടെക്സ്റ്റ് ബുക്കും മറക്കാതെ കൊണ്ടുവരണം മറന്നാൽ അവർ പിന്നെ ഒരിക്കലും എന്നെ മറക്കില്ല "
പെട്ടെന്നാണ് ഫൈനൽ ബെൽ അടിച്ചത്
"അപ്പൊൾ ശെരി എല്ലാവരും പൊക്കോ നാളെ കാണാം "
ഇത്രയും പറഞ്ഞു മിസ്സ് ക്ലാസ്സിനു പുറത്തേക്കു പോകാൻ ഒരുങ്ങി
"മിസ്സ് "
പെട്ടെന്നാണ് വിഷ്ണു അങ്ങോട്ടേക്ക് വന്നത്
മിസ്സ് :നിനക്കെന്താടാ ഇവിടെ കാര്യം
വിഷ്ണു :മിസ്സ് അത് പിന്നെ ഇവരോട് ഒരത്യാവശ്യകാര്യം പറയാൻ ഉണ്ടായിരുന്നു
മിസ്സ് :എന്തടാ റാഗിംഗ് വല്ലതുമാണോ
വിഷ്ണു :ഞാൻ അങ്ങനെ ചെയ്യോ മിസ്സേ ☺️
മിസ്സ് :അയ്യോ ഒരു പച്ച പാവം ശെരി എന്താന്ന് വച്ചാൽ പറഞ്ഞോ
ഇത്രയും പറഞ്ഞു സ്വപ്നാ മിസ്സ് ക്ലാസ്സിനു പുറത്തേക്കു പോയി
ആദി :(ഇങ്ങേരെന്തിനാ വീണ്ടും വന്നത് )
വിഷ്ണു :നിങ്ങളോട് ഒരു കാര്യം പറയാൻ വിട്ടുപോയി അതാ അത്യാവശ്യമായി വീണ്ടും വന്നത് മറ്റന്നാൾ ഫ്രഷേഴ്‌സ് ആണെന്ന് അറിയാലോ അന്ന് വരുമ്പോൾ ഗേൾസ് എല്ലാവരും ചുമന്ന സാരിയും ബോയ്സ് എല്ലാം വൈറ്റ് ഷർട്ടും മുണ്ടും ഇട്ടുകൊണ്ട്
💬 Comments
View all comments