0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1.8K

നോക്കി

മിസ്സ്‌ :ഇതുവരെ പാർട്ട്നറെ കിട്ടാത്ത ആരെങ്കിലും ഉണ്ടോ

മിസ്സ്‌ കുട്ടികളോടായി ചോദിച്ചു രൂപയും അജാസും പതിയെ മടിച്ചു മടിച്ചു കൈകൾ ഉയർത്തി

മിസ്സ്‌ :രണ്ട് പേർ അല്ലേ നിനക്ക് ഗ്രൂപ്പ് കിട്ടില്ലെന്ന്‌ എനിക്ക് ആദ്യമേ അറിയാമായിരുന്നു എന്തായിരുന്നു ഇന്നലെ ഓപ്ഷൻ അല്ലേ

മിസ്സ്‌ അജാസിനോടായി പറഞ്ഞു

ഇത് കേട്ട കുട്ടികൾ എല്ലാം പതിയെ ചിരിച്ചു

മിസ്സ്‌ :എന്തായാലും നിങ്ങൾ രണ്ടും ഇരിക്ക് എനിക്ക് കുറച്ച് പണിയുണ്ട് അത് കഴിഞ്ഞു നിങ്ങളുടെ കാര്യം ശെരിയാക്കാം

ഇത്രയും പറഞ്ഞു മിസ്സ്‌ ബാക്കിയുള്ള കുട്ടികളെ ഒന്നു കൂടി നോക്കി ശേഷം

മിസ്സ്‌ :നിങ്ങളുടെ ടീംസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി അതുകൊണ്ട് തന്നെ നമുക്ക് ടീം ഒക്കെ മൊത്തത്തിൽ അങ്ങോട്ട് ചേഞ്ച്‌ ചെയ്യാം സെക്കന്റ്‌ ബഞ്ചിൽ ഇരിക്കുന്ന ബ്ലു ഷർട്ട്‌ നീയും ദാ ഈ ലക്ഷ്മിയും ടീം പിന്നെ ആദർഷും സോഫിയും നിങ്ങൾ രണ്ടും ടീം

ഇത്തരത്തിൽ മിസ്സ്‌ ഓരോ ടീമിനേയും മാറ്റുവാൻ തുടങ്ങി

"ഇനിയിപ്പോൾ ബാക്കി ഉം സാന്ദ്ര നീ അജാസിന്റെ കൂടെ വർക്ക്‌ ചെയ്തോ ഇവൻ എന്തെങ്കിലും വർക്ക്‌ ചെയ്യാൻ മടികാണിച്ചാൽ അപ്പോൾ എന്നോട് പറഞ്ഞേക്കണം "

ഇത് കേട്ട ആദി വേഗം തന്നെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

"സാന്ദ്ര എന്റെ ലാബ് മേറ്റ്‌ ആണ് മിസ്സ്‌ "

മിസ്സ്‌ : നിനക്ക് വേറെ ആളെ തരാം

ആദി :ഞങ്ങൾ കുറേ കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു വെച്ചേക്കുവാ അതുകൊണ്ട് ടീം മാറ്റിയാൽ ശെരിയാകില്ല

മിസ്സ്‌ : ആ ഡിസ്‌കസ് ചെയ്ത കാര്യമൊക്കെ പുതിയ ആളോട് ഒന്നുകൂടി ഡിസ്‌കസ് ചെയ്താൽ

💬 Comments

View all comments