Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]
മതി
ആദി :മിസ്സ്..അത്
മിസ്സ് : വാ അടയ്ക്ക് ആദിത്യാ വേറെ ആർക്കും ഒരു പ്രശ്നവുമില്ലല്ലോ നിനക്ക് നല്ല ഒരാളെ തന്നെ തരാം രൂപേ നീയും ആദിത്യനും ടീം എന്താ ആദിത്യാ പോരെ
ആദി :ഇവളോ ?? പറ്റില്ല മിസ്സ് വേറെ ആരെ വേണമെങ്കിലും തന്നോ ഇവള് പറ്റില്ല
മിസ്സ് :ഓഹോ അങ്ങനെയാണല്ലേ എങ്കിൽ ഇവള് തന്നെ മതി
ആദി :ഇത് സ്വേച്ഛാധിപത്യമാണ് കുട്ടികളുടെ അവകാശങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ലേ ?
മിസ്സ് :മോന് പൊളിറ്റിക്കൽ സയൻസിലേക്ക് ഒരു ട്രാൻസ്ഫർ തരട്ടെ
ആദി :എന്തിന് ?
മിസ്സ് :അല്ല അവകാശങ്ങളെ പറ്റിയൊക്കെ നന്നായി സംസാരിക്കുന്നുണ്ട് നിനക്കവിടെ നല്ലൊരു ഭാവി ഞാൻ കാണുന്നു വേണമെങ്കിൽ നാളെ തന്നെ ട്രാൻസ്ഫർ പേപ്പർ ഞാൻ റെഡിയാക്കാം
ആദി :അതൊന്നും വേണ്ട
മിസ്സ് :എങ്കിൽ മിണ്ടാതെ അവിടെ ഇരിക്ക്
ഇത് കേട്ട ആദി ദേഷ്യത്തോടെ ബെഞ്ചിലിരുന്നു
മിസ്സ് :അപ്പോൾ ഇതാണ് ഫൈനൽ ഗ്രൂപ്പ്‌സ് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർ ലാബിൽ വരണമെന്നില്ല അപ്പോൾ എല്ലാവരും ഗ്രൂപ്പ് ആയി ഇരുന്നേ ഞാൻ ഒന്ന് കാണട്ടെ
ഇത് കേട്ട കുട്ടികൾ എല്ലാം തന്നെ തങ്ങളുടെ പാർട്ട്നേഴ്സിനടുത്തേക്ക് മാറിഇരിക്കുവാൻ തുടങ്ങി പതിയെ സാന്ദ്രയെ നോക്കി ചിരിച്ച ശേഷം ആദി ബാഗുമായി രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു
?? ആദിയെ കണ്ടയുടനെ രൂപ വാ പൊത്തി ചിരിക്കാൻ തുടങ്ങി
"എന്തിനാടി ഇളിക്കുന്നെ "
"ഹേ ഞാൻ പാണ്ടി ലോറി കേറിയ ഒരാളുടെ കാര്യം ഓർത്തതാ ???"
"ടീ ?? ഇളിച്ചോടി ഇളിച്ചോ ഇത് നിന്റെ അവസാനത്തെ ഇളിയാ "
"സത്യം പറയാലോ
💬 Comments
View all comments