0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1042

ഒരു കാര്യം ചെയ്യ് മറ്റവനോട് പോയി ചോദിക്ക്

രൂപ : ആരോട്

ഗീതു :ടീ ആ ആദിയോട്

രൂപ :ഒന്ന് പോടീ അവൻ എന്നെ കടിച്ചു കീറാൻ നിക്കുവാ അപ്പോഴാ

ഗീതു :ആദ്യം നീ പോയി ചോദിച്ചു നോക്കെടി അവനും ആരെയും കിട്ടികാണാൻ വഴിയില്ല ഒരു ടീം ആയികഴിഞ്ഞാൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും അങ്ങ് തീരും

രൂപ :ഒന്ന് പോടീ അവൻ സമ്മതിക്കില്ല

ഗീതു :ചോദിച്ചു നോക്കിയാൽ അല്ലേ അറിയാൻ പറ്റു പോയി ചോദിക്ക് ഇപ്പോൾ സാറ് വരും അതിന് മുൻപ് പോയി ചോദിച്ചു നോക്ക്

രൂപ :ചോദിക്കാം അല്ലേ

ഗീതു :ധൈര്യമായിട്ട് ചോദിക്ക്

ഇത് കേട്ട രൂപ പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു ശേഷം ആദിയുടെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു

അജാസ് :ഉമ്മാ പിശാച് ഇങ്ങോട്ടാണല്ലോ

ആദി : എന്താടാ പിറുപിറുക്കുന്നെ

അജാസ് :ടാ ദാ അവള് വീണ്ടും വരുന്നുണ്ട്

ഇത് കേട്ട ആദി പതിയെ മുന്നിലേക്ക് നോക്കി

"ഇവളെന്തിനാ ഇങ്ങോട്ട് വരുന്നത് "

"അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് നീ ഇന്ന് വേറെ എന്തെങ്കിലും ഒപ്പിച്ചോ

ആദി :ഞാൻ എന്ത് ഒപ്പിക്കാൻ..ടാ അവളെ മൈൻഡ് ചെയ്യണ്ട കേട്ടല്ലോ

പെട്ടെന്നാണ് രൂപആദിയുടെ അടുത്തേക്ക് എത്തിയത്

രൂപ :ആദി..

ആദി :ടാ അജാസെ നീ ടെക്സ്റ്റ്‌ എല്ലാം വാങ്ങിയോ

ആദി രൂപയെ ശ്രദ്ധിക്കാതെ അജാസിനോടായി ചോദിച്ചു

രൂപ :ആദി ഒരു..

ആദി :അജാസെ ഗ്രാമർ അല്പം ടഫ് ആണല്ലേ

അജാസ് :ഗ്രാമറോ

രൂപ :(ഇവൻ ?) ടാ കോപ്പേ കൂടുതൽ ഉണ്ടാക്കല്ലേ

ആദി : നിനക്കെന്താടി നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ

രൂപ :ഒരു കാര്യം പറയാനുണ്ട്

ആദി :എന്ത് കാര്യം

രൂപ :അത് പിന്നെ

ആദി :പറയുന്നെങ്കിൽ പറ എനിക്ക് തീരെ സമയമില്ല

രൂപ :ഞാൻ നിന്നെ ഒന്ന് സഹായിക്കാമെന്നു കരുതിയാ ഇങ്ങോട്ട് വന്നേ

ആദി :സഹായം അതും നീ കൊള്ളാം എന്നിട്ട് ബാക്കി പറ എന്ത് സഹായമാ നീ ചെയ്യാൻ ഉദ്ദേശിക്കുന്നത് അല്ല ഇനി നീയെങ്ങാനും ട്രാൻസ്ഫർ വാങ്ങി പോകുവാണോ

രൂപ :അതൊന്നുമല്ല

ആദി :ഷേ..വെറുതെ

💬 Comments

View all comments