Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]
കടക്കാരൻ :ഇതാ 110 രൂപ
അയാൾ ബുക്ക് പതിയെ രൂപയ്ക്ക് കൊടുത്തു
രൂപ : ഇതിൽ 110 അല്ലെ ഇട്ടേക്കുന്നെ 100 ന് തരുവോ
കടക്കാരൻ : ഇല്ല 110 വേണം
രൂപ : എന്താ ചേട്ടാ ഇത് എല്ലായിടത്തും mrp യിൽ നിന്ന് കുറവാ വാങ്ങുന്നെ
രൂപ 100 രൂപ അയാൾക്ക് നേരെ നീട്ടിയ ശേഷം പറഞ്ഞു
കടക്കാരൻ :വിലയൊന്നും കുറയില്ല ബുക്ക് വേണ്ടെങ്കിൽ ഇങ്ങടുക്ക്
പെട്ടന്നാണ് രൂപയുടെ കയ്യിലെ നൂറ് രൂപ പിന്നിൽ നിന്നാരോ തട്ടി പറിച്ചത് രൂപ പെട്ടെന്ന് തിരിഞ്ഞു അത് ആദി ആയിരുന്നു
രൂപ : നീയോ എന്റെ പൈസ താടാ
ഇത് കേട്ട ആദി പോക്കറ്റിൽ നിന്ന് പത്ത് രൂപ കൂടി എടുത്ത ശേഷം പൈസ കടക്കാരന് കൊടുത്തു
ആദി :110 ഉണ്ട് പോരെ രൂപേ ബുക്ക് ബാഗിൽ വച്ചോ
ഇത് കേട്ട കടക്കാൻ ആദിയെ ഒന്നു കൂടി നോക്കി
ആദി :എന്താ ചേട്ടാ നോക്കുന്നെ ഇതെന്റെ ലവറാ
രൂപ :ടാ ?
ആദി :വാ മോളെ
ഇത്രയും പറഞ്ഞു ആദി പതിയെ രൂപയുടെ തോളിൽ കയ്യിട്ടുകൊണ്ട് കടക്ക് പുറത്തേക്കിറങ്ങി
രൂപ :നിന്നോട് ആരാടാ പൈസ കൊടുക്കാൻ പറഞ്ഞത്
ആദി : കൊടുക്കണ്ടായിരുന്നോ എങ്കിൽ തിരിച്ചു തന്നോ
രൂപ :എന്തിന് ഞാൻ ബുക്ക് 100 രൂപയ്ക്ക് വാങ്ങിയേനെ നീ വന്നത് കൊണ്ടാ എല്ലാം കുളമായത്
ആദി :ശെരി നീ തിരിച്ചു തരണ്ട പോരെ
രൂപ :ആദി പ്ലീസ് ഒന്ന് പോയിതാ
ആദി :ഇതല്ലെ നിന്നോട് ഒരു നൂറ് വട്ടം ഞാൻ പറഞ്ഞത് എന്നിട്ട് നീ അത് കേട്ടോ
രൂപ :സോറി ഇനി ഞാൻ നിന്റെ അടുത്തേക്ക് വരുകേ ഇല്ല ഒന്ന് പോയി താ
ആദി : അയ്യോ പച്ച പാവം നിന്നെ എനിക്കറിഞ്ഞുടെ മോളെ
രൂപ : ഞാൻ വിഷ്ണു ഏട്ടനോട് പറയും
ആദി :എന്ത് ഞാൻ നിന്റെ പുറകെ നടക്കുന്നെന്നോ
രൂപ : ഹോ നിനക്കിപ്പോൾ എന്ത് വേണം
ആദി :വാ ഒന്നിച്ചു പോകാം
രൂപ : അങ്ങനെ ഒന്നിക്കണ്ട
💬 Comments
View all comments