0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Author : kkstories Read All Parts 668

ഒരു മോളെ ഉള്ളു അത് നീയാ

ട്രിങ്....

പെട്ടെന്നാണ് ഫൈനൽ ബെൽ അടിച്ചത്

ആദി :കണ്ടോ സത്യം

ഇത്രയും പറഞ്ഞു ആദി പതിയെ രൂപയുടെ തോളിൽ കയ്യിട്ട് അടുത്തേക്ക് അടുപ്പിച്ചു

നിങ്ങള് തമ്മിലുള്ള പ്രശ്നമൊക്കെ കഴിഞ്ഞോ

പെട്ടെന്നാണ് അജാസും ഗീതുവും അവിടേക്ക് എത്തിയത്

ആദി :അതിന് നമ്മൾ തമ്മിൽ എന്ത് പ്രശ്നം നിങ്ങളെ ഒഴിവാക്കാൻ വേണ്ടി ഞങ്ങൾ വെറുതെ നാടകം കളിച്ചതല്ലേ ആല്ലേ മോളെ

പെട്ടെന്ന് തന്നെ രൂപ ആദിയുടെ കൈ തട്ടി മാറ്റി

രൂപ :നീ വന്നെ ഗീതു ഇവന്റെ അസുഖം വേറെയാ

ഇത്രയും പറഞ്ഞു ഗീതുവിനെയും കൊണ്ട് അവൾ മുന്നോട്ട് നടന്നു

അജാസ് :എന്താടാ ഇത്

ആദി : വെറുതെ അവളെ എരികേറ്റിയതാ മൊട്ടയുടെ ദേഷ്യം കാണാൻ നല്ല രസമുണ്ട്

അജാസ് : നിനക്ക് വട്ടാണോടാ എന്തായാലും വാ നമുക്ക് പോകാം

ആദി :നീ വിട്ടോ എനിക്ക് കുറച്ചു പണി കൂടി ഉണ്ട്

അജാസ് :എന്ത് പണി

ആദി :അല്ല നമ്മുടെ മൊട്ടയെ അങ്ങനെ വിടാൻ പറ്റോ

അജാസ് :ഇവൻ

അല്പസമയത്തിനു ശേഷം ഗീതുവും രൂപയും ബസ് സ്റ്റോപ്പിൽ

ഗീതു : എന്താടി മോളെന്നൊക്കെയാണല്ലോ അവൻ വിളിക്കുന്നത് ആള് വളഞ്ഞെന്നാ തോന്നുന്നത്

രൂപ : ഊള കോമഡി അടിക്കല്ലേ ഗീതു അവന്റെ ശല്യം സഹിക്കാൻ വയ്യ

ഗീതു : അപ്പോൾ പിന്നെ നീ അവനെ ഇത്ര ദിവസം എരി കേറ്റിയതൊ തിരിച്ചു കിട്ടിയപ്പോൾ പിടിക്കുന്നില്ല അല്ലെ

രൂപ :നീ അല്ലെങ്കിലും അവന്റെ സൈടാ ഞാൻ പോകുവാ

ഗീതു :എങ്ങോട്ട് ബസ് വന്നില്ലല്ലോ

രൂപ :ബുക്ക്‌ സ്റ്റാൾ തുറന്നു കാണും വർക്ക്‌ ബുക്ക്‌ വാങ്ങിയിട്ട് വരാം

ഗീതു : എന്നാൽ ഞാൻ കൂടി വരാം

രൂപ :വേണ്ടടി നിന്റെ ബസ് മിസ്സാകും ഞാൻ പൊക്കൊളാം

ഗീതു :നിന്റെ കയ്യിൽ പൈസയുണ്ടോ

രൂപ :അതൊക്കെ ഉണ്ട്

ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു

അല്പസമയത്തിനു ശേഷം ബുക്ക്‌ സ്റ്റാൾ

രൂപ :ചേട്ടാ ഒരു കെമിസ്ട്രി വർക്ക്‌ ബുക്ക്‌

കടക്കാരൻ : ടെക്സ്റ്റ്‌ വേണ്ടേ

രൂപ :വേണ്ട ചേട്ടാ അതുണ്ട്

💬 Comments

View all comments