Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]
നീ തന്നെ പാട്
ഇത് കേട്ട ആദി രൂപയെ നോക്കിയ ശേഷം പതിയെ പാടാൻ തുടങ്ങി
"ആണല്ല പെണ്ണല്ല അടിപൊളി വേഷം പെണ്ണായാൽ കാണില്ലെ പേരിനു നാണം "
ഇത് കേട്ട രൂപ പതിയെ കൈ മുറുക്കി ബെഞ്ചിൽ ഇടിച്ചു
ആദി :എങ്ങനെയുണ്ട് പാട്ട് അപ്പൊ ലാസ്റ്റ് വേർഡ് ണ
അജാസ് :ണ വെച്ച് എന്ത് പാട്ട് ന വച്ച് പാടിക്കോ
രൂപ :ഞാൻ പാടം
ഇത്രയും പറഞ്ഞു രൂപ ആദിയെ നോക്കി പാടാൻ തുടങ്ങി
"നാറി.. നാറി.."
ആദി :ആരാടി നിന്റെ നാറി
രൂപ : ഇത് ഒരു പാട്ടാ കേട്ടിട്ടില്ലെ
അജാസ് :അതേടാ ഇങ്ങനെ ഒരു പാട്ട് ഉണ്ട്
ആദി : ഒന്ന് പോയേടാ ഇവൾ എന്നെ ഉദ്ദേശിച്ച് തന്നെ പാടിയതാ മൊട്ടച്ചി
രൂപ :അതേടാ നിന്നെ ഉദ്ദേശിച്ച് തന്നെയാ നീ ആരെ ഉദ്ദേശിച്ചാ പാട്ട് പാടിയത്
ആദി :ഞാൻ ആരെയും ഉദ്ദേശിച്ചിട്ടൊന്നുമില്ല
രൂപ :പിന്നെ ഞാൻ അങ്ങ് വിശ്വസിച്ചു
ആദി :ടീ ടീ.. തിന്ന മീനിന്റെ നന്ദിയെങ്കിലും കാണിക്കെടി
രൂപ : നീ പോടാ എച്ചി
ആദി :അയ്യോ എച്ചി ആരാണെന്നു എല്ലാവർക്കും അറിയാം സ്വന്തമായി അഞ്ചിന്റെ പൈസ മുടക്കാത്ത ഓസി അല്ലേടി നീ
രൂപ : ഓസി നിന്റെ തന്ത
ആദി :എന്റെ തന്ത അല്ലെടി നിന്റെ തന്ത പ്രസാദ് അയാള ഓസി
രൂപ :ഗീതു ദാ ഇവൻ
രൂപ പതിയെ ഗീതുവിനെ നോക്കി എന്നാൽ അവൾ അവിടെ ഉണ്ടായിരുന്നില്ല
ആദി :ടാ അജാസെ..
രൂപ : നോക്കണ്ട അവര് പോയി
പിന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ഗീതു വിനെയും അജാസിനെയും ചൂണ്ടി രൂപ പറഞ്ഞു
രൂപ :നീ ഒറ്റൊരുത്തനാ.. ഒന്ന് പോയി തരുവോ
ആദി : (പ്ലേറ്റ് മാറ്റിയേക്കാം ) നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെ ഞാൻ വഴക്കിടുന്നെ എന്തായാലും അവര് പോയത് നന്നായി നമുക്ക് ഒറ്റയ്ക്കിരുന്ന് സംസാരിക്കാല്ലോ
രൂപ : ഒറ്റക്കല്ല.. ?
ആദി : പിണങ്ങല്ലേമോളെ
രൂപ :ആരാടാ നിന്റെ മോള്
ആദി : എന്തിനാ എപ്പോഴും ഇങ്ങനെ ചോദിക്കുന്നെ എനിക്ക്
💬 Comments
View all comments