0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Author : kkstories Read All Parts 652

പോലെയാക്കി ശേഷം പതിയെ മുന്നിൽ ഇരിക്കുന്ന രൂപയെ നോക്കി ഉന്നം പിടിച്ചു

അജാസ് :ടാ കോപ്പേ അവളെ ഇളക്കി വിടാനാണോ നിന്റെ ഉദ്ദേശം

ആദി : മിണ്ടാതിരിക്കെടാ

ഇത്രയും പറഞ്ഞു ആദി പതിയെ പേപ്പർ ബോൾ രൂപയുടെ ദേഹത്തേക്കെറിഞ്ഞു എറികൊണ്ട രൂപ പതിയെ തിരിഞ്ഞ് ആദിയെ നോക്കി

ആദി : ?

രൂപ :ഇവൻ ഇന്ന് ചാകും ?

ആദി പെട്ടെന്ന് തന്നെ ഒരു പേപ്പർ എടുത്ത്‌ അതിൽ എന്തോ എഴുതിയ ശേഷം രൂപയ്ക്ക് നേരെ എറിഞ്ഞു രൂപ പതിയെ പേപ്പർ എടുത്ത ശേഷം അത് വായിച്ചു

"ഞാൻ അങ്ങോട്ട് വരട്ടെ "

രൂപ പെട്ടെന്ന് അതിൽ എന്തോ എഴുതിയ ശേഷം ആദിയുടെ നേർക്ക് എറിഞ്ഞു

ആദി പതിയെ അത് തുറന്നു

"?"

അജാസ് :എന്താടാ ആദി അവൾ എഴുതിയത്

ആദി :ഹേയ് ഒന്നുമില്ല എന്നെ അവളുടെ അടുത്തേക്ക് വിളിച്ചതാ നീ കൂടി വാ നമുക്ക് അങ്ങോട്ട് പോകാം

അജാസ് : ഞാൻ എന്തിനാ വരുന്നെ നീ പൊക്കൊ

ആദി : ഒന്ന് വാടാ ഇത്രയും പറഞ്ഞു ആദി അജാസിനെയും കൂട്ടി രൂപയുടെ ബെഞ്ചിൽ എത്തി ശേഷം പതിയെ അവിടെ ഇരുന്നു

ആദി :ഹായ് ഗീതു

രൂപ : നീ എന്തിനാടാ ഇങ്ങോട്ട് വന്നത്

ആദി : ഞാൻ ഗീതുവിനോട് സംസാരിക്കാൻ വന്നതാ

രൂപ : ഇവളോട് എന്ത് സംസാരിക്കാൻ

ആദി :അതൊക്കെ നീ എന്തിനാ അറിയുന്നെ

ഗീതു : മതി ഇനി രണ്ടും കൂടി വഴക്ക് കൂടണ്ട എന്താ ആദി കാര്യം

ആദി :ഹേയ് വെറുതെ അവിടെ ഇരുന്ന് ബോർ അടിച്ചപ്പോൾ ഇങ്ങോട്ട് വരാമെന്ന് കരുതി

ഗീതു :ശെരിയാ വല്ലാത്ത ബോറിങ് ബോറിങ് മാറ്റാൻ എന്തെങ്കിലും കളിച്ചാലോ

അജാസ് : എന്ത് കളി

ഗീതു : എന്ത്യാക്ഷരി കളിക്കാം

അജാസ് :അത് കൊള്ളാം

രൂപ :നിനക്കെന്താ ഗീതു ഇവന്മാരെ പറഞ്ഞു വിട്ടെ

ഗീതു : മിണ്ടാതിരിക്ക് രൂപേ നീയും കൂടിക്കോ നല്ല രസമായിരിക്കും അപ്പോൾ ആദ്യം ആദി തന്നെ പാടിക്കോ

ആദി : ഞാനോ

ഗീതു :ഉം

💬 Comments

View all comments