0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Author : kkstories Read All Parts 1.2K

:ശെരി എങ്കിൽ തിങ്കളാഴ്ച എന്താ പോരെ നീ വാ

ഇത്രയും പറഞ്ഞു ആദി അജാസിനെ എഴുനേൽപ്പിച്ച ശേഷം മുന്നോട്ട് നടന്നു

കുറച്ചു സമയത്തിനു ശേഷം പ്രിൻസിപലിന്റെ ഓഫിസിനു മുന്നിൽ

സ്നേഹ :എബി നീ എന്താ കാണിച്ചെ ഉണ്ടായതൊക്കെ നിനക്ക് പറഞ്ഞുകൂടായിരുന്നോ നീ എന്താ എബി ഒന്നും മിണ്ടാത്തെ

എബി :എനിക്കിനി ഒന്നിനും വയ്യ അവമ്മാർ എന്തിനും മടിക്കാത്തവരാ എന്റെ വീട്ടുകാർക്ക് ഞാൻ മാത്രമേ ഉള്ളു എന്നെ വിട്ടേക്ക് സ്‌നേഹെ എനിക്കൊരു പരാതിയുമില്ല

സ്‌നേഹ :നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ അവമ്മാർ നിന്നെ ഒന്നും ചെയ്യില്ല ആ അഖിൽ അവനെ ഒതുക്കാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല നിന്റെ മിസ്സിനോട്‌ അവൻ ചെയ്തത് നീ തന്നെയല്ലേ എന്നോട് വന്ന് പറഞ്ഞത് സാക്ഷി പറയാമെന്നും നീ ഏറ്റതല്ലെ എന്നിട്ടെന്തിനാ പ്രിൻസിപലിനോട്‌ മാറ്റി പറഞ്ഞത് അവർ നിന്നെ എന്തെങ്കിലും ചെയ്തോ

എബി :എനിക്കൊന്നും പറയാനില്ല സ്നേഹെ എനിക്ക് പോണം

സ്നേഹ :എബി നിക്ക്

"അവൻ പൊക്കൊട്ടെ സ്‌നേഹെ നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിക്ക് "

പെട്ടെന്നാണ് അവിടേക്ക് അഖിൽ എത്തിയത്

അഖിൽ : നീ പൊക്കൊടാ എബി ഇവൾക്കറിയേണ്ടതൊക്കെ ഞാൻ പറഞ്ഞുകൊടുത്തോളാം

എന്നാൽ സ്നേഹ അഖിലിനെ ശ്രദ്ധിക്കാതെ മുന്നോട്ട് തന്നെ നടന്നു പെട്ടെന്ന് തന്നെ അഖിൽ സ്നേഹയുടെ മുന്നിലെത്തി

അഖിൽ :എങ്ങോട്ടാടി ഇത്രധൃതിയിൽ

സ്‌നേഹ :വഴീന്ന് മാറിനിക്ക്?

അഖിൽ : ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഉണ്ടാക്കി കളയുമോ

റെജി :ടാ വേണ്ട വാ

അഖിൽ :നീ മിണ്ടാതിരിക്കെടാ കുറച്ചു നാളായി ഇവൾ ഇവിടെ കിടന്ന് ഉണ്ടാക്കുന്നു എന്താടി

💬 Comments

View all comments