Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]
വീണ്ടും തനി നിറം കാണിക്കും എന്നെനിക്ക് നന്നായി അറിയാം അതുകൊണ്ട് ഓവർ അഭിനയം ഒന്നും വേണ്ട വാ പോകാം
രൂപ : എങ്ങോട്ട് നമ്മൾ ഒന്നും പ്ലാൻ ചെയ്തില്ലല്ലൊ
ആദി : ഒരു പ്ലാനും വേണ്ട നമ്മൾ ഒരു ഡാൻസ് കളിക്കുന്നു
രൂപ : ഡാൻസോ അപ്പൊ സ്റ്റെപ്സ്
ആദി :ഞാൻ കളിക്കുമ്പോൾ കൂടെ കളിച്ചാൽ മതി
രൂപ : പക്ഷേ
ആദി : വരുന്നോ ഇല്ലെ
ഇത് കേട്ട രൂപ ആദിയോടൊപ്പം പുറത്തേക്കു നടന്നു
ആദി : പിന്നെ ഇത് കഴിഞ്ഞാൽ എല്ലാം പഴയ പോലെ തന്നെയായിരിക്കും നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പും വേണ്ട
രൂപ : (അല്ലെങ്കിൽ തന്നെ ആർക്ക് വേണം നിന്റെ ഫ്രണ്ട്ഷിപ്പ് )
ആദി : എന്താ
രൂപ :ശെരിയെന്നു പറഞ്ഞതാ
ആദി : നീ ഉള്ളിൽ ചീത്ത വിളിക്കുന്നുണ്ടെന്ന് എനിക്കറിയാടി
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ സീനിയേഴ്സിന്റെ ക്ലാസ്സിന് മുന്നിൽ എത്തി
വിഷ്ണു :എവിടെ ആയിരുന്നു രണ്ടാളും എന്താ ചെയ്യാൻ പോകുന്നെ
ആദി : ഡാൻസ് കളിക്കാം ചേട്ടാ
വിഷ്ണു : ഒക്കെ ഏത് സോങ് വേണം
ആദി : പവിഴ മഴയേ
വിഷ്ണു : ശെരി നിങ്ങൾ അകത്ത് പോയി ഇരിക്ക് സമയം ആകുമ്പോൾ സ്റ്റേജിലേക്ക് വിളിക്കാം
ഇത് കേട്ട ആദിയും രൂപയും ക്ലാസ്സിലേക്ക് കയറി
രൂപ : പവിഴ മഴ റൊമാന്റിക് സോങ് അല്ലെ
ആദി :അതെ അതാ കളിക്കാൻ എളുപ്പം അധികം സ്റ്റെപ് ഒന്നും വേണ്ടി വരില്ല നീ പോയി എവിടെയെങ്കിലും ഇരിക്ക്
ഇത്രയും പറഞ്ഞു ആദി അജാസിനെ തിരക്കി ശേഷം അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു
അജാസ് :എവിടെയായിരുന്നെടാ പരുപാടി തുടങ്ങിയിട്ട് കുറച്ചായല്ലൊ
ആദി : അതൊന്നുമില്ലടാ എത്ര പരുപാടി കഴിഞ്ഞു
അജാസ് : സീനിയേഴ്സിന്റെ കുറച്ചു പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞു
ആദി : ഉം സ്റ്റേജ് സെറ്റ് ചെയ്തത് കൊള്ളാം അല്ലെ
അജാസ് : ഉം കൊള്ളാം പിന്നെ മിക്ക സീനിയേഴ്സും വന്നിട്ടില്ല അവർക്കൊക്കെ പ്രൊജക്റ്റ് ഉണ്ട് പിന്നെ വിഷ്ണുയേട്ടനും ഗ്യാങ്ങുമാണ് എല്ലാം സെറ്റ്
💬 Comments
View all comments