Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]
:അതിനെന്താ നമുക്ക് അറേൻജ് ചെയ്യാം
വിഷ്ണു :അതാണ് പ്രശ്നം അവന്റെ ബ്ലഡ് ഗ്രൂപ്പ് b - വാണ് ബ്ലഡ് ബാങ്കിൽ ഒന്നും ബ്ലഡ് കിട്ടാനില്ല ഈ ബ്ലഡ് ഗ്രൂപ്പ് ഉള്ള ഒന്ന് രണ്ട് പേരെ ബന്ധപ്പെട്ടു നോക്കി അവരോക്കെ ഈ അടുത്ത് ബ്ലഡ് കൊടുത്തതേയുള്ളു അതുകൊണ്ട് തന്നെ അവർക്കിനി നൽകാൻ പറ്റില്ല
ആരതി :ഞാൻ nss ഗ്രൂപ്പ് വഴി ഒന്ന് ശ്രമിച്ചു നോക്കാം
വിഷ്ണു :ശെരി നീ ശ്രമിച്ചു നോക്ക്
സ്നേഹ : നീ ഇവിടെ ഇരിക്കുന്ന പിള്ളേരോടൊക്കെ ഒന്ന് ചോദിച്ചു നോക്ക് അവരുടെ കൂട്ടത്തിലോ അറിവിലോ ആരെങ്കിലും ഉണ്ടെങ്കിലോ
വിഷ്ണു :ശെരിയാ ഞാൻ ഒന്ന് ചോദിച്ചുനോക്കാം
ഇത്രയും പറഞ്ഞു വിഷ്ണു പാട്ടു നിർത്തിയ ശേഷം സ്റ്റേജിലേക്ക് കയറി
വിഷ്ണു : സോറി നിങ്ങളോട് ഒരത്യാവശ്യ കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും b- ബ്ലഡ് ഗ്രൂപ്പ് ആണോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും b- ബ്ലഡ് ഗ്രൂപ്പ് ഉള്ളതായി അറിയാമോ
വിഷ്ണു ജൂനിയേഴ്സിനോടായി ചോദിച്ചു
അജാസ് : b- വോ അങ്ങനെയും ബ്ലഡ് ഗ്രൂപ്പ് ഉണ്ടോ
ആദി : ഉണ്ട് ഇന്ത്യയിൽ മൊത്തതിൽ 2% മാത്രമുള്ള റെയർ ബ്ലഡ് ഗ്രൂപ്പുകളിൽ ഒന്നാണ്
അജാസ് : ഈ അറിവൊക്കെ എവിടുന്ന് കിട്ടി
ആദി : +11 ൽ ബ്ലഡ് ഗ്രൂപ്പുകളെ പറ്റി പഠിക്കാൻ ഉണ്ടായിരുന്നു
അജാസ് : നമിച്ചളിയാ
വിഷ്ണു :ആരുമില്ലേ
പെട്ടെന്നാണ് രൂപ സീറ്റിൽ നിന്ന് എഴുനേറ്റത്
വിഷ്ണു :എന്താ തന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ
രൂപ : എന്റെ ബ്ലഡ് ഗ്രൂപ്പ് b- വാണ്
ഇത് കേട്ട വിഷ്ണു വേഗം രൂപയുടെ അടുത്തേക്ക് എത്തി
വിഷ്ണു : താൻ ഈ അടുത്ത് എപ്പോഴെങ്കിലും ബ്ലഡ് കൊടുത്തിരുന്നോ
രൂപ : ഞാൻ ഇതുവരെ ബ്ലഡ് കൊടുത്തിട്ടില്ല
വിഷ്ണു : യെസ് എങ്കിൽ താൻ ഇന്ന് ബ്ലഡ് കൊടുക്കുന്നു
രൂപ : ഞാനോ
വിഷ്ണു :അതെ അല്പം അർജന്റാ താൻ വാ
ഇത്രയും പറഞ്ഞു വിഷ്ണു രൂപയേയും കൊണ്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി
അജാസ് : ടാ അവളുടെ ബ്ലഡ്
💬 Comments
View all comments