Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]
തന്നിലേക്ക് അടുപ്പിച്ചു
ആദി : നിനക്കെന്താടി പ്രാന്തുണ്ടോ, ഈ സാരിയും ചുറ്റികൊണ്ടാണോടി ഓടുന്നെ ഇപ്പോൾ വീണു ചത്തേനെ
പെട്ടെന്നുണ്ടായ നെട്ടലിൽ നിന്ന് രൂപ വേഗം തന്നെ മുക്തയായി
രൂപ : താങ്ക്സ്
ആദി : അവളുടെ ഒരു താങ്ക്സ് നിന്നെ കണ്ട അന്ന് മുതൽ എനിക്ക് ശനി ദശയാ ധന നഷ്ടം മാനഹാനി അങ്ങനെ എല്ലാമായി നീയെങ്ങാൻ ഇവിടെ നിന്ന് വീണ് ചത്താൽ അതും എന്റെ തയിലാകും അതുകൊണ്ട് മാത്രം പിടിച്ചു കയറ്റിയതാ അല്ലാതെ നിന്നോടുള്ള സ്‌നേഹം കൊണ്ട് ചെയ്തതല്ല പിന്നെ ഈ താക്സ് പറഞ്ഞ നീ തന്നെ അവസരം വരുമ്പോൾ ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയും അതും എനിക്ക് നന്നായി അറിയാം
രൂപ :മതി ..ഞാൻ സോറി പറയാൻ വന്നതാ
ആദി : സോറിയോ
രൂപ :അതെ ഇന്നലെ പറഞ്ഞതിനൊക്കെ സോറി
ആദി : കൊണ്ട് പോയി പുഴുങ്ങി തിന്നടി നിന്റെ സോറി നിന്റെ പുളിച്ച നാവ് കൊണ്ട് നീ എന്നെ എന്തൊക്കെയാടി പറഞ്ഞത് എന്നിട്ട് സോറി പോലും
രൂപ :അത് പിന്നെ
ആദി : മിണ്ടരുത് ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടൊ നീ ഇനി എന്നോട് മിണ്ടരുത് സംസാരിക്കാൻ വരരുത്
രൂപ : അത് രണ്ടും ഒന്ന് തന്നെയല്ലേ
ആദി : ഓഹ് കോമഡി അതിന് മാത്രം ഒരു കുറവുമില്ല ദാ ഇപ്പോൾ പറഞ്ഞെക്കുവാ നമ്മൾ തമ്മിൽ ഇനി ഒരിടപാടുമില്ല ഇനി എന്റെ പുറകേ വരരുത്
ഇത്രയും പറഞ്ഞ ശേഷം ആദി വീണ്ടും മുന്നോട്ട് നടന്നു
അല്പസമയത്തിനുള്ളിൽ ആദി ക്ലാസ്സിനു മുൻപിൽ
അജാസ് : ആദി എന്തടാ താമസിച്ചെ
ആദി : വഴിയിൽ വെച്ച് ഒരു പേ പട്ടി ശല്യം ചെയ്യാൻ വന്നു അതാ വൈകിയത്
അജാസ് : പേ പട്ടിയോ നിനക്കെന്താടാ
ആദി : നീ അതൊക്കെ വിട് പരുപാടി തുടങ്ങിയോ
അജാസ് : ഇല്ലടാ പ്രോഗ്രാം സീനിയേഴ്സിന്റെ ക്ലാസ്സിലാ അവർ എന്തൊക്കെയോ ഒരുക്കികൊണ്ടിരിക്കുവാ നമ്മളോട് ക്ലാസ്സിൽ തന്നെ ഇരിക്കാൻ പറഞ്ഞു സമയമാകുമ്പോൾ അവർ വന്ന് വിളിച്ചോളും
ആദി : എന്നാൽ
💬 Comments
View all comments