Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]
ശെരി വാ ക്ലാസ്സിൽ കയറാം
ഇത്രയും പറഞ്ഞു അവർ പതിയെ ക്ലാസ്സിലേക്ക് കയറി അപ്പോഴാണ് ക്ലാസ്സിനുള്ളിൽ കൂട്ടുകാരുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന സാന്ദ്രയെ ആദി കണ്ടത് അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു
അജാസ് : നീ എന്തടാ സ്വപ്നം കാണുവാണോ
അജാസ് ആദിയോടായി ചോദിച്ചു
ആദി : ടാ സാന്ദ്രക്ക് സാരി നന്നായി ചേരുന്നുണ്ട് അല്ലേ
അജാസ് : ശെരിയാ രാവിലെ മുതൽ എല്ലായെണ്ണവും അവളുടെ പിറകെയാ
ആദി : അജാസേ നീ ബെഞ്ചിലേക്ക് പൊക്കൊ ഞാൻ അവളോട് ഒന്ന് സംസാരിച്ചിട്ട് വരാം
അജാസ് : എന്നാൽ ഞാൻ കൂടി വരാം
ആദി : ടാ പ്ലീസ് അഞ്ചു മിനിറ്റ്
അജാസ് : ശെരി പോയി എന്താന്ന് വെച്ചാൽ പറ പിന്നെ അവള് വളയും എന്നൊന്നും കരുതണ്ട
ആദി : ശെരി അതൊക്കെ ഞാൻ നോക്കികൊള്ളാം
ഇത്രയും പറഞ്ഞു ആദി സാന്ദ്രയുടെ അടുത്തേക്ക് ചെന്നു
ആദി : ഹായ് സാന്ദ്ര
സാന്ദ്ര : ഹായ് ആദി ഓഹ് സോറി അങ്ങനെ വിളിക്കാമോ
ആദി :അതിനെന്താ സാന്ദ്ര അങ്ങവിളിച്ചോ ☺️
സാന്ദ്ര : ആദിയുടെ ഡ്രസ്സ് നന്നായിട്ടുണ്ട് കേട്ടോ
ആദി : ഓഹ് താക്സ് പിന്നെ തനിക്ക് ഈ സാരീ നന്നായി ചേരുന്നുണ്ട്
സാന്ദ്ര :അപ്പോൾ വേറേ ഒന്നും ചേരില്ല എന്നാണോ
ആദി :ഹേയ് അങ്ങനെയല്ല തനിക്ക് എല്ലാം ചേരും പക്ഷെ ഈ സാരി കുറച്ചു കൂടി നന്നായിട്ടുണ്ട്
സാന്ദ്ര : പൊക്കി പൊക്കി എന്റെ തല സീലിങ്ങിൽ മുട്ടിക്കോ
ആദി : ഞാൻ പൊക്കി പറഞ്ഞതല്ല ശെരിക്കും തനിക്കിത് നന്നായി ചേരുന്നുണ്ട്
സാന്ദ്ര : താക്സ് ആദി, ഇതിട്ടപ്പോൾ നന്നാവുമോന്ന് പേടിയുണ്ടായിരുന്നു പക്ഷെ താൻ കൊള്ളാം എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി പേടിക്കാനില്ല
സാന്ദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു ഇത് കേട്ട ആദിയും പതിയെ ചിരിച്ചു പെട്ടെന്നാണ് ക്ലാസ്സിലേക്ക് രൂപയും ഗീതുവും എത്തിയത് എന്നാൽ ആദി അവരെ കണ്ട ഭാവം നടിച്ചില്ല ആദിയെ ശ്രദ്ധിച്ചുകൊണ്ട് രൂപ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
ആദിയും സാന്ദ്രയും തമ്മിലുള്ള സംസാരം
💬 Comments
View all comments