Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]
വച്ചോണ്ട് നിന്നിട്ട് ഇപ്പോൾ കുറ്റം എനിക്കായോ
രൂപ : അത് പിന്നെ...
രൂപയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല
അല്പനേരം ഇരുവരും ഒന്നും മിണ്ടിയില്ല പതിയെ മഴയും കുറഞ്ഞു
ആദി : വാ പോകാം
ആദി പതിയെ ബൈക്കിലേക്ക് കയറി ഒപ്പം രൂപയും ശേഷം അവൻ പതിയെ ബൈക്ക് മുന്നോട്ട് എടുത്തു
രൂപ : പിന്ന് ഊരിപോയതാ ഞാൻ അറിഞ്ഞില്ല
രൂപ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
ആദി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ ( മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് )
രൂപ : നീ വല്ലതും കണ്ടോ
ആദി : ഇല്ല
ചെറുതായി ചിരിച്ചുകൊണ്ട് ആദി ഉത്തരം നൽകി
രൂപ : കള്ളം പറയണ്ട പ്ലീസ് അതൊക്കെ മറന്ന് കളഞ്ഞേക്ക്
ആദി : ശെരി മറന്നുകളഞ്ഞു പോ...
പെട്ടെന്നായിരുന്നു ആദി ബൈക്ക് സടൻ ബ്രേക്ക് ഇട്ട് നിർത്തിയത് അതോടു കൂടി ബാലൻസ് തെറ്റിയ രൂപ ആദിയുടെ ദേഹത്തേക്ക് വന്നിടിച്ചു
രൂപയുടെ ശരീരം ദേഹത്ത് ഉരഞ്ഞ അടുത്ത നിമിഷം ആദി മിന്നലടിച്ചത് പോലെ അല്പനേരം ഉറഞ്ഞു പോയി ?
രൂപ : എന്തടാ കാണിക്കുന്നെ
ഇത് കേട്ട ആദി പതിയെ രൂപയെ തിരിഞ്ഞു നോക്കി
രൂപ : നീ മനുഷ്യനെ കൊല്ലാൻ നോക്കുവാണോ
ആദി : ഒരു പൂച്ച കുറുകെ ചാടി
രൂപ : ഓഹ് അവന്റെ ഒരു പൂച്ച വേഗം വണ്ടി യെടുക്ക്
ഇത് കേട്ട ആദി ബൈക്ക് വീണ്ടും മുന്നോട്ട് എടുത്തു
ആദി : ( കുറച്ചു മുൻപ് എന്താ സംഭവിച്ചത് ഞാൻ വേറെ ഏതോ ലോകത്ത് എത്തിയോ )
അല്പനേരത്തിനുള്ളിൽ തന്നെ അവർ തൈക്കാവ് ജംഗ്ഷനിൽ എത്തി
രൂപ : ഇവിടെ വിട്ടാൽ മതി ഞാൻ പൊക്കോളാം
ആദി : വേണ്ട വീട് എവിടെയാണെന്ന് പറ ഞാൻ കൊണ്ട് വിടാം
രൂപ :അത് വേണ്ട ഞാൻ..
ആദി : ഇതുവരെ ഞാൻ അല്ലേ കൊണ്ട് വന്നത് വീട്ടിൽ വിട്ടിട്ടേ ഞാൻ പോകു വേഗം എങ്ങോട്ട് പോകണമെന്ന് പറ
രൂപ : സ്ട്രൈറ്റ് ആ റോഡ് കണ്ടോ അങ്ങോട്ട്
💬 Comments
View all comments