Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]
അങ്ങനെ അത് കഴിഞ്ഞു "
പെട്ടെന്നാണ് ആദി രൂപയെ പറ്റി ഓർത്തത്
"അവളോട് എങ്ങനെ ഉണ്ടെന്ന് വിളിച്ചു ചോദിക്കണോ ഹേയ് വേണ്ട ഇന്നലെ ഒന്ന് വിളിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അവളായി അവളുടെ പാടായി "
" ഹേയ് എന്നാലും അതല്ലല്ലോ അതിന്റെ ഒരു മര്യാദ വിളിക്കണ്ട ഒരു വോയിസ് മെസേജ് ഇട്ടേക്കാം "
ആദി പതിയെ വാട്സാപ്പ് ആപ്പ് തുറന്ന് രൂപയുടെ നമ്പർ സെർച്ച് ചെയ്തെടുത്തു ശേഷം വോയിസ് അയക്കാൻ തുടങ്ങി
"ഹലോ മൊട്ടേ ഇപ്പോ എങ്ങനെയുണ്ട് വേറേ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ "
"ഒക്കെ അത്രയും മതി "
പെട്ടെന്നാണ് ആദി രൂപയുടെ വാട്സാപ്പ് dp ശ്രദ്ധിച്ചത് രൂപ ഗൗരവത്തൊടെ നിൽക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്
"ഇത്രയും ഓഞ്ഞ ഫോട്ടോ dp യാക്കാൻ ലോകത്ത് ഇവൾക്ക് മാത്രമേ പറ്റു ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ഇവൾ ആരെയെങ്കിലും തല്ലാൻ നിക്കുവാണോ "
ആദി പതിയെ ഫോട്ടോ സൂം ചെയ്തു നോക്കാൻ തുടങ്ങി
"ഇവളുടെ മൂക്കിന്റെ അടുത്ത് ഒരു മറുകുണ്ടോ ഞാൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നല്ലോ "
പെട്ടെന്നാണ് ആദിയുടെ മനസ്സിൽ രൂപ തന്റെ കണ്ണിൽ നോക്കി നിൽക്കുന്ന രംഗം കടന്നു വന്നത്
ആദി പതിയെ രൂപയുടെ കണ്ണുകൾ സൂം ചെയ്തു
"ആകെ കണ്ണ് മാത്രം ഇത്തിരി കൊള്ളാം "
ആദി രൂപയുടെ ഫോട്ടോയിൽ നോക്കി പതിയെ ചിരിച്ചു
പെട്ടെന്നാണ് രൂപയ്ക്ക് ആദി അയച്ച മെസേജിൽ ബ്ലൂ ടിക്ക് വീണത്
"അവള് മെസ്സേജ് കണ്ടോ "
ആദി അല്പനേരം മറുപടി പ്രതീക്ഷിച്ച് ഇരുന്നു
"അവളെന്താ മറുപടി തരാത്തത് ഓഹ് അഹങ്കാരം അങ്ങനെവിട്ടാൽ
💬 Comments
View all comments