Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]
രൂപ : ഇതെങ്ങോട്ടാടാ ഈ പോകുന്നെ
എന്നാൽ ആദി ഒന്നും മിണ്ടിയില്ല അവൻ വേഗം ഹോസ്പിറ്റലിനു പുറത്തുള്ള ജ്യൂസ് കടയിലേക്ക് എത്തി
ആദി : ചേട്ടാ ഒരു ഓറഞ്ച് ജ്യൂസ്
"ഒന്ന് മതിയോ "
ആദി : മതി
രൂപ :( ഓഹ് അപ്പൊ എനിക്ക് ജ്യൂസ് വാങ്ങി തരാൻ കൊണ്ട് വന്നതാണ് ?)
"അതേ രണ്ട് സ്ട്രോ അല്ലേ "
കടക്കാരൻ ആദിയോടാടായി ചോദിച്ചു
ആദി : രണ്ട് സ്ട്രോയോ
കടക്കാരൻ : സാധരണ പിള്ളേരൊക്കെ അങ്ങനെയാ വാങ്ങാറ് അങ്ങനെ തരുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ലെന്നെ ഞാൻ ഇത് എത്ര കണ്ടിരിക്കുന്നു
കടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു
ആദി : ഒന്ന് പോടോ താൻ സ്ട്രോയേ ഇടണ്ട
"(അയാൾ സ്ട്രോ ഇടാൻ വന്നേക്കുന്നു )"
ആദി പതിയെ മുറുമുറുത്തു
ഇത് കേട്ട രൂപ ആദിയെ നോക്കി പതിയെ ചിരിച്ചു
ആദി : എന്താടി
രൂപ : എനിക്ക് ആപ്പിൾ ജ്യൂസ് ആയിരുന്നു ഇഷ്ടം
ആദി : എങ്കിൽ നീ കുടിക്കണ്ട
അപ്പോഴാണ് കടക്കാരൻ ടേബിളിലേക്ക് ജ്യൂസ് കൊണ്ട് വച്ചത് രൂപ പതിയെ അതെടുത്തു
രൂപ : ഇതെങ്കിൽ ഇത്
രൂപ പതിയെ ജ്യൂസ് കുടിക്കാൻ തുടങ്ങി
ആദി : ചേട്ടാ എത്രയായി
"60 രൂപ "
രൂപ : പൈസ വേണമെങ്കിൽ ഞാൻ കൊടുക്കാം
ആദി : നീ കുറേ കൊടുക്കും അഭിനയിക്കാതെ വേഗം കുടിച്ചിട്ട് വാ
രൂപ വേഗം തന്നെ ജ്യൂസ് മുഴുവൻ കുടിച്ചു
രൂപ : താങ്ക്സ്
ആദി : നിനക്ക് എന്തിനാണ് ഞാൻ ജ്യൂസ് വാങ്ങി തന്നത് എന്നറിയാമോ
രൂപ : എന്റെ ഫ്രൂട്ടി നീ കുടിച്ചത് കൊണ്ട്
ആദി : അല്ല
രൂപ : പിന്നെന്തിനാ
ആദി : ഇല്ലെങ്കിൽ നീ ഞാൻ ഒരു തുള്ളി വെള്ളം പോലും വാങ്ങി തന്നില്ല എന്ന് നാട് മുഴുവൻ വിളിച്ചു പറഞ്ഞോണ്ട് നടക്കില്ലെ
ഇത് കേട്ട രൂപ കയ്യിലിരുന്ന ഗ്ലാസ് ദേഷ്യത്തിൽ നെക്കാൻ തുടങ്ങി
ആദി : ഇനി അതിനെ ഞെക്കി പൊട്ടിക്കണ്ട വാ പോകാം
ഇത്രയും
💬 Comments
View all comments