0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 802

പറഞ്ഞു ആദി പൈസ കൊടുത്ത ശേഷം മുന്നോട്ട് നടന്നു

കുറച്ച് സമയത്തിനു ശേഷം ഇരുവരും ബൈക്കിനു മുന്നിൽ

ആദി : ഉം കയറിക്കൊ

ബൈക്കിലേക്ക് കയറിയ ആദി രൂപയോടായി പറഞ്ഞു രൂപ പതിയെ പിന്നിലേക്ക് കയറി ആദി പതിയെ ബൈക്ക് മുന്നോട്ടെടുത്തു

ആദി : ടീ വേണമെങ്കിൽ എന്റെ ഷോൾഡറിൽ പിടിച്ചിരുന്നോ

രൂപ : ഹോ വേണോന്നില്ല

ആദി : ഉം ശെരി പിന്നെ തല വല്ലതും ചുറ്റിയാൽ പറഞ്ഞേക്കണം വെറുതെ എനിക്ക് പണി ഉണ്ടാക്കരുത്

രൂപ : ഒരു തലയും ചുറ്റില്ല നീ വണ്ടി വേഗം വിട്ടേ

അല്പനേരത്തിനു ശേഷം കോളേജിനടുത്തുള്ള ബസ് സ്റ്റോപ്പിനു മുന്നിലെത്തിയ ആദി വണ്ടി പതിയെ അവിടെ നിർത്തി

ആദി : ഇറങ്ങിക്കൊ

രൂപ : ഇറങ്ങാനോ

ആദി : ഇറങ്ങാതെ പിന്നെ ഇതുവരേയുള്ളു എന്റെ സേവനം വീട്ടിലേക്ക് ബസിൽ കയറി പൊക്കൊ

രൂപ : ടാ നമ്മൾ ഒരേ സ്ഥലത്തേക്കല്ലേ..

ആദി : ഒരേ സ്ഥലത്തേക്കാണെന്ന് വച്ച് നിന്നെ കൊണ്ട് പോകണമെന്നുണ്ടോ വേഗം ഇറങ്ങ് എനിക്ക് പോണം

ഇത് കേട്ട രൂപ ബൈക്കിൽ നിന്നിറങ്ങിയ ശേഷം ആദിയെ തുറിച്ചു നോക്കിക്കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് ചെന്ന് നിന്നു

ആദി : അപ്പൊ ശെരി മൊട്ടെ ബൈ

രൂപ :(പട്ടി, തെണ്ടി, ചെറ്റ )

ആദി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടേക്ക് പോയി

രൂപ : ഇനി ഏത് ബസ് വരാനാണ് ദൈവമേ ഉണ്ടായിരുന്നത് പോകുകയും ചെയ്തു കണ്ണീചോരയില്ലാത്ത പിശാച് ഏത് നേരത്താണാവോ അവന്റെ കൂടെ പോകാൻ തോന്നിയത് ആ വിഷ്ണു ചേട്ടനാ എല്ലാത്തിനും കാരണം

5 മിനിറ്റിന് ശേഷം

രൂപ പതിയെ തന്റെ പേഴ്സ് പരിശോധിച്ചു

"ഓട്ടോക്ക് കൊടുക്കാൻ കാഷ് തികയില്ല ഇനിയിപ്പോൾ എന്ത് ചെയ്യും "

രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

കീ.. കീ..

പെട്ടെന്നാണ് അവൾ ഒരു ബൈക്കിന്റെ ശബ്ദം കേട്ടത് രൂപ പതിയെ മുന്നിലേക്ക് നോക്കി അത് ആദിയായിരുന്നു

ആദി : പോകാം

രൂപ : പോടാ പട്ടി നീ ഒറ്റക്ക് പോയാൽ മതി

ആദി : വാ

💬 Comments

View all comments