Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
അതൊക്കെ വീണു
ആദി : എന്നിട്ട് വല്ലതും പറ്റിയോ
രൂപ : ഹേയ് അങ്ങനെ നിനക്ക് സന്തോഷിക്കാൻ പാകത്തിന് വലുതായി ഒന്നും പറ്റിയില്ല ചെറുതായി ഒന്ന് ചതഞ്ഞു അത്രേ ഉള്ളു എന്തായാലും നിന്റെ പ്രാക്ക് ഭലിക്കുന്നുണ്ട് കേട്ടോ ഈ ഇടയായി എന്റെ സമയം ഒട്ടും ശെരിയല്ല
ആദി : കോപ്പ് ഇനി ഇതും എന്റെ തയിൽ കൊണ്ടിട് നീ നോക്കി നടക്കാത്തതിനും കുറ്റം എനിക്കാണല്ലേ
രൂപ : ഉം അതെ നീ തന്നെയാ കാരണം
ആദി : അതെ ഞാൻ തന്നെയാ പക്ഷെ നിന്റെ കയ്യും കാലും ഒടിയാനാണല്ലോ ഞാൻ പ്രാകിയത് എന്തയാലും ഇത്രയും ആയില്ലേ വഴിയേ അതും നടക്കുമായിരിക്കും
രൂപ : ടാ നീ..
ആദി : എന്ത് പിടിച്ചില്ലേ ഉം പിന്നെ നീ നാളെ വരോ
രൂപ : അതെന്തിനാ നീ അറിയുന്നേ
ആദി : വന്നില്ലെങ്കിൽ നാളെ ഒരു ദിവസം കൂടി സമാധാനം കിട്ടുമല്ലോ
രൂപ : നീ അങ്ങനെ സമാധാനിക്കണ്ട ഞാൻ നാളെ ഉറപ്പായും വരും വയ്യെങ്കിലും വരും
ആദി : ? എന്നാൽ ശെരി ഞാൻ വെക്കുവാ വെറുതെ നിനക്കെന്തോ വലുത് പറ്റിയെന്നു കരുതി സന്തോഷിച്ചു എല്ലാം വെറുതെ ആയി നിന്നെ കാണാൻ വരാൻ വേണ്ടി ഒരു കിലോ ആപ്പിൾ വാങ്ങി ഫ്രിഡ്ജിൽ വെച്ചിരുന്നു അതും വേസ്റ്റ് ആയി
രൂപ : വെച്ചിട്ടി പോടാ നാറി
ഇത് കേട്ട ആദി ചിരിച്ചുകൊണ്ട് ഫോൺ വെച്ചു
"ഹോ അവൾ ഫുൾ എനർജിയിലാ അപ്പോൾ ഒന്നും പേടിക്കാൻ ഇല്ല "
ആദി വേഗം ബെഡിൽ നിന്നിറങ്ങിയ ശേഷം റൂമിന് പുറത്തേക്ക് വന്നു
"അമ്മേ വല്ലതും എടുത്ത് വെക്ക് എനിക്ക് വിശക്കുന്നു "
അമ്മ : നീ അല്ലേ വിശപ്പില്ല ഇന്നൊന്നും വേണ്ട എന്ന് പറഞ്ഞത്
ആദി : അത് അപ്പഴല്ലെ എനിക്കിപ്പോൾ നല്ല വിശപ്പുണ്ട്
അമ്മ : നിനക്കെന്താടാ പെട്ടെന്ന് ഒരു സന്തോഷം
ആദി : എനിക്ക് സന്തോഷിക്കാനും പാടില്ലേ
അമ്മ : അല്ല കുറച്ചു മുൻപ് വരെ ഇങ്ങനെ അല്ലായിരുന്നല്ലോ എന്തോ കളഞ്ഞ
💬 Comments
View all comments