Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
അവളെ സമാധാനിപ്പിച്ചത് നീ പറഞ്ഞതൊന്നും ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല ഇനി അതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അത് ഇന്നത്തോടെ അവസാനിപ്പിച്ചോണം ഇതൊക്കെ കോളേജ് കഴിയുന്നത് വരെ കാണുള്ളു അത് കഴിയുമ്പോൾ അവള്മാര് പൊടിയും തട്ടി പോകും
ആദി : എന്റെ അമ്മേ എനിക്കൊന്ന് സമാധാനത്തോടെ കിടക്കണം എന്നെ ഒന്ന് വെറുതെ വിടാമോ
അമ്മ : ശെരി ഇനി ഞാനായിട്ട് സമാധാനകേട് ഉണ്ടാക്കുന്നില്ല എനിക്ക് അയൽക്കൂട്ടമുണ്ട് ഞാൻ പോകുവാ പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട
ആദി : ഓഹ് ശെരി പോയാലും
ഇത് കേട്ട അമ്മ റൂമിൽ നിന്ന് പുറത്തേക്കു പോയി
അന്നേ ദിവസം രാത്രി
ആദി : എത്ര തവണ വിളിച്ചു ഒരു റിപ്ലൈയുമില്ല ഇനി അസുഖം എങ്ങാനും കൂടുതലായിരിക്കുമോ അറിയാൻ എന്താ ഒരു വഴി ഒന്നു കൂടി വിളിച്ചു നോക്കിയാലോ, ?
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത് അവൻ വേഗം ഫോൺ കയ്യിലെടുത്തു
"രൂപയാണല്ലോ "
ആദി വേഗം ഫോൺ അറ്റണ്ട് ചെയ്തു
"ഹലോ"
രൂപ : ഉം പറയ്
ആദി : എന്ത് പറയാൻ ഞാൻ എത്ര നേരമായി വിളിക്കുന്നു നിനക്ക് ഒരു തവണയെങ്കിലും ഫോൺ എടുത്താൽ എന്തായി പോകും ? ഞാൻ എത്ര ടെൻഷൻ അടിച്ചെന്ന് അറിയാമോ
രൂപ : ടെൻഷനോ എന്തിന്
ആദി : നിനക്ക് വയ്യെന്ന് നിന്റെ കൂട്ടുകാരി പറഞ്ഞു അതിന്റെ കൂടെ ഫോൺ കൂടി എടുക്കാതിരുന്നാൽ പിന്നെ പേടിക്കില്ലേ
രൂപ : നിക്ക് നിക്ക് എനിക്ക് വെയ്യെങ്കിൽ നിനക്കെന്താ പ്രശ്നം നീ എന്തിനാ പേടിക്കുന്നെ
ആദി : ? അത്... അത് പിന്നെ ഞാൻ അല്ലേ നിന്നെ ബ്ലഡ് കൊടുക്കാൻ ഒക്കെ കൊണ്ട് പോയത് എന്തെങ്കിലും പറ്റിയാൽ ഞാനും തൂങ്ങില്ലേ
രൂപ : ഓഹ് അതായിരുന്നോ ഞാൻ കരുതി
ആദി : എന്ത് കരുതി
രൂപ : ഒന്നും കരുതീല എന്തയാലും നീ പേടിക്കണ്ട എനിക്ക് വലിയ കുഴപ്പ മൊന്നുമില്ല ഞാൻ ചെറുതായി ഒന്ന് വീണു അതാ ക്ലാസ്സിൽ വരാത്തത്
ആദി : വേണോ എങ്ങനെ
രൂപ :
💬 Comments
View all comments