Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും വാങ്ങിച്ചു കൂട്ടാതെ പോകാൻ നോക്ക് ആദി അവന്റെ ഒരു അളിഞ്ഞ കോമഡി
ആദി : അതിന് ആര് കോമഡി പറഞ്ഞു ഞാൻ സത്യമാ പറഞ്ഞത്
പെട്ടെന്നാണ് ഒരു ബസ് അവിടെ കൊണ്ട് നിർത്തിയത് രൂപ ബസിൽ കയറാതെ അവിടെ തന്നെ നിന്നു രൂപയെ ഒന്ന് നോക്കിയ ശേഷം ആദിയും
ബസ് പതിയെ അവിടെ നിന്ന് മുന്നോട്ട് എടുത്തു
രൂപ : നീ എന്താ ബസിൽ കയറാത്തത്
ആദി : നീ എന്താ കയറാത്തത്
രൂപ : നീ അതിലെ തിരക്ക് കണ്ടില്ലേ ഈ നീരും വെച്ച് ചെന്ന് കേറികൊടുത്താൽ നന്നായിരിക്കും ഞാൻ സീറ്റ് ഉള്ള ബസ് നോക്കി നിക്കുവാ നിനക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നല്ലോ നിനക്കതിൽ കയറി കൂടായിരുന്നോ
ആദി :കയറാമായിരുന്നു പക്ഷെ എനിക്കും ഇന്നെന്തോ നിന്ന് യാത്ര ചെയ്യാൻ ഒട്ടും താല്പര്യം തോന്നുന്നില്ല സീറ്റ് ഉള്ള ബസ് വരട്ടെ എന്നിട്ട് കയറാം
ഇത് കേട്ട രൂപ പതിയെ ചിരിച്ചു
പിന്നെയും ഒന്ന് രണ്ട് ബസുകൾ കൂടി കടന്നു പോയി എല്ലാത്തിലും നല്ല തിരക്കും ഉണ്ടായിരുന്നു
രൂപ : ദൈവമേ എല്ലാത്തിലും നല്ല ആളാണല്ലോ ടാ നീ ഏതിലെങ്കിലും കയറി പോ സമയം ഒരുപാടായി
ആദി : ഉപദേശം ഒന്നും വേണ്ട എനിക്കറിയാം ഏതിൽ പോകണമെന്ന് നീ നിന്റെ കാര്യം നോക്ക് ?
രൂപ :?
കുറച്ചു സമയത്തിനുള്ളിൽ സീറ്റുകൾ ഒഴിഞ്ഞ ഒരു പ്രൈവറ്റ് ബസ് അവിടേക്ക് എത്തി രൂപ വേഗം തന്നെ അതിലേക്ക് കയറി പിന്നാലെ ആദിയും ശേഷം അവൻ പതിയെ രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു
ആദി : ഒന്ന് വിളിക്കുക പോലും ചെയ്യരുത് കേട്ടോ
രൂപ : നിന്റെ കാര്യം നോക്കാൻ നിനക്കറിയാം എന്നല്ലേ പറഞ്ഞത് അല്ലെങ്കിലും കണ്ടവമ്മാരുടെ കാര്യത്തിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമേ അല്ല
ആദി : അതിനിടയിൽ പിണങ്ങിയോ
രൂപ : അതിന് നിന്നോട് മിണ്ടിയിട്ട് വേണ്ടേ പിണങ്ങാൻ
പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത് അവർ രണ്ടു പേരും ടിക്കറ്റ് എടുത്തു ശേഷം ബസിൽ ഇട്ടിരിക്കുന്ന
💬 Comments
View all comments