Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
പാട്ടുകൾ കേട്ടുകൊണ്ടിരുന്നു
രൂപ : ടാ ഇന്നലെ എന്തൊക്കെ പഠിപ്പിച്ചു നോട്ട് എന്തെങ്കിലും തന്നോ
ആദി :( ദൈവമേ ) ഉം കുറച്ചൊക്കെ പഠിപ്പിച്ചു
രൂപ : എന്താ പഠിപ്പിച്ചത് നിന്റെ കയ്യിൽ നോട്ട് ഉണ്ടോ
ആദി : ഇതൊക്കെ നിന്റെ കൂട്ട് കാരിയോട് ചോദിച്ചൂടെ അവള് നോട്ടൊക്കെ എഴുതി എടുത്തിട്ടുണ്ട്
രൂപ : ഒരു ഉപകാരത്തിനില്ല ദുഷ്ടൻ
"ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ"
പെട്ടെന്നാണ് ബസിൽ ഈ പാട്ട് പ്ലേ ചെയ്യാൻ തുടങ്ങിയത് ഇത് കേട്ട ആദി പതിയെ രൂപയെ നോക്കി ചിരിച്ചു രൂപ ആദിയേയും
രൂപ : എന്തിനാടാ ചിരിക്കുന്നെ
ആദി : നീ എന്തിനാ ചിരിക്കുന്നെ
രൂപ : ഞാൻ ഒരു തമാശ ഓർത്ത് ചിരിച്ചതാ
ആദി : ഞാനും അങ്ങനെ തന്നെ
രൂപ : നീ എന്തിനാ ഞാൻ പറയുന്നത് എപ്പോഴും ഏറ്റുപിടിക്കുന്നെ
ആദി : അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് ഞാൻ വിചാരിക്കുന്നത് തന്നെ നീ എങ്ങനെയാ കൃത്യമായി പറയുന്നത്
രൂപ : ദൈവമേ ഇവൻ...
ഏന്തോ പറയാൻ വന്ന ശേഷം ഒന്നും മിണ്ടാതെ രൂപ കണ്ണടച്ചുകൊണ്ട് പാട്ട് ആസ്വതിക്കാൻ തുടങ്ങി
ഇത് കണ്ട ആദി അവളെ തന്നെ നോക്കി ഇരുന്നു ബസിനു പുറത്ത് നിന്ന് വരുന്ന കാറ്റേറ്റ് അവളുടെ നീളം കുറഞ്ഞ മുടി പതിയെ തെന്നികളിക്കാൻ തുടങ്ങി
ആദി : കണ്ണിന്റെ അവിടെ നല്ല വീക്കമുണ്ട് ഇവൾക്ക് വേദയൊന്നുമില്ലേ
ആദി പതിയെ കൈകൊണ്ട് രൂപയുടെ നീരുവന്നിരുന്ന പുരികത്തിൽ ഒന്ന് തൊട്ടു
"ആ."
രൂപ പെട്ടെന്ന് നെട്ടികൊണ്ട് കണ്ണ് തുറന്നു
ആദി : സോറി
രൂപ : എന്തടാ കാണിക്കുന്നേ മനുഷ്യന്റെ ജീവൻ പോയി ?
ആദി : നല്ല വേദനയുണ്ടോ?
രൂപ : ഇല്ല നല്ല സുഖമുണ്ട് കണ്ണ് വീങ്ങിയിരിക്കുന്നത് നിനക്ക് കണ്ടൂടെടാ
ആദി : സോറി ഞാൻ ജസ്റ്റ് വേദനയുണ്ടോന്ന് അറിയാൻ തൊട്ട് നോക്കിയതാ
ഇത് കേട്ട രൂപ മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി
അല്പസമയത്തിനുള്ളിൽ അവർ കോളേജിനു മുന്നിൽ എത്തി
രൂപ ആദിയോട്
💬 Comments
View all comments