Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
ഒന്നും പറയാതെ ബസിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു
"രൂപേ നിക്ക് ഞാൻ കൂടി വരട്ടെ "
ഇത്രയും പറഞ്ഞു ആദി അവളുടെ അടുത്തേക്ക് ഓടി എത്തി
ആദി : ഞാൻ സോറി പറഞ്ഞില്ലേ അത്രയും വേദനിക്കുമെന്ന് കരുതിയില്ല
എന്നാൽ രൂപ അവനോട് ഒരു മറുപടിയും പറഞ്ഞില്ല
ആദി : സോറി ടീ അറിയാതെ പറ്റിയതാ ഒന്നുമില്ലെങ്കിലും നിനക്ക് വേണ്ടി ഒരുപാട് നേരം ബസ് സ്റ്റാൻഡിൽ ഞാൻ വെയിറ്റ് ചെയ്തില്ലേ
രൂപ : എനിക്ക് വേണ്ടി വെയിറ്റ് ചെയ്‌തെന്നോ
ആദി : അല്ലാതെ പിന്നെ അവിടെ ചുമ്മാ നിക്കാൻ എനിക്ക് വട്ടൊന്നുമില്ല നിനക്ക് കമ്പനി തരാനാ ഞാൻ കൂടെ നിന്നത്
രൂപ : നിന്നോട് ഞാൻ പൊക്കോളാൻ പറഞ്ഞതല്ലേ സ്വന്തം ഇഷ്ടത്തിന് നിന്നിട്ട് ഇപ്പോൾ കണക്ക് പറയുന്നോ
ആദി : കണക്ക് പറഞ്ഞതല്ല അറിയാതെ പറ്റിയതാണെന്ന് പറഞ്ഞതാ
രൂപ : ഉം ശെരി വാ
അവർ രണ്ടുപേരും വീണ്ടും മുന്നോട്ട് നടന്നു
രൂപ : നിനക്കെന്താടാ ഒരു മാറ്റം പോലെ
ആദി : എന്ത് മാറ്റം
രൂപ : അല്ല ഞാൻ ഒന്ന് പറഞ്ഞാൽ തിരിച്ചു രണ്ട് പറയുന്ന നീ ഇപ്പോൾ പെട്ടെന്ന് തന്നെ കോംപ്രമൈസിന് വരുന്നു എന്നോട് നന്നായി സംസാരിക്കുന്നു എന്തോ ഒരു പ്രശ്നം പോലെ
ആദി : ഒരു പ്രശ്നവുമില്ല നീ വരുന്നെങ്കിൽ വാ ക്ലാസ്സ് തുടങ്ങിക്കാണും
അവർ കുറച്ച് സമയത്തിനുള്ളിൽ തന്നെ ക്ലാസ്സിനു മുന്നിൽ എത്തി
രൂപ : മിസ്സ് ക്ലാസ്സ് എടുത്തോണ്ട് നിക്കുവാ നീ വാ അകത്ത് കയറ്റൊന്ന് നോക്കാം
രൂപ : മിസ്സ്..
രൂപയുടെ ശബ്ദം കേട്ട സ്വപ്നമിസ്സ് അങ്ങോട്ടേക്ക് നോക്കി ശേഷം കതകിനടുത്ത് നിക്കുന്ന ആദിയെയും രൂപയും കാണക്കെ തന്റെ വാച്ചിലേക്ക് നോക്കി പെട്ടെന്നാണ് മിസ്സ് രൂപയുടെ മുഖത്തെ നീര് ശ്രദ്ധിച്ചത്
മിസ്സ് : നിന്റെ മുഖത്ത് എന്താ കൊച്ചേ പറ്റിയത്
രൂപ : ഒന്ന് വീണതാ മിസ്സ്
മിസ്സ് : ഇതാണോ ഇന്നലെ വരാത്തത്
രൂപ : ഉം അതെ
മിസ്സ് : ഹോസ്പിറ്റലിലൊക്കെ പോയോ
രൂപ : പോയി
💬 Comments
View all comments