0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]

Author : Kambikathakal Read All Parts 851

മിസ്സ്‌ : ഇന്നെന്താ വൈകിയത്

രൂപ : ബസ് കിട്ടാൻ താമസ്സിച്ചു സോറി മിസ്സ്‌

മിസ്സ്‌ : ശെരി കയറിക്കൊ

ഇത് കേട്ട രൂപയും ആദിയും ക്ലാസ്സിലേക്ക് കയറാൻ തുടങ്ങി

മിസ്സ്‌ : ആദിത്യനോട്‌ ഞാൻ കയറാൻ പറഞ്ഞില്ലല്ലോ രൂപേ നീ പോയി സീറ്റിൽ ഇരിക്ക് പിന്നെ ആദിത്യൻ നീ അവിടെ തന്നെ നിന്നോ

രൂപ : മിസ്സ്‌ അവൻ

മിസ്സ്‌ : താൻ ചെന്നിരിക്ക്

ഇത് കേട്ട രൂപ സീറ്റിലേക്ക് ചെന്നിരുന്നു

മിസ്സ്‌ : അപ്പോൾ ആദിത്യാ നീ ഇന്ന് മുതൽ എന്റെ ക്ലാസ്സിൽ ഇരിക്കണ്ട പിന്നെ ലാബ് അതിനും വരണ്ട രൂപേ നിന്നെ ഞാൻ വേറെ ഒരു ഗ്രൂപ്പിന്റെ കൂടെ ആഡ് ചെയ്യാം

ആദി : സോറി മിസ്സ്‌ ഞാൻ അറിയാതെ ചെയ്തതാ

മിസ്സ്‌ : എനിക്ക് ഒന്നും കേൾക്കണ്ട വേഗം ഇവിടുന്ന് പോകാൻ നോക്ക്

ഇത്രയും പറഞ്ഞു മിസ്സ്‌ വീണ്ടും ക്ലാസ്സ്‌ തുടർന്നു

രൂപ : മിസ്സ്‌ എന്തിനാടി ഇങ്ങനെ ചെയ്യുന്നെ അല്പം ഒന്ന് വൈകി എന്നല്ലേ ഉള്ളു അതിന് ഇനി ക്ലാസ്സിൽ കയറണ്ട എന്നൊക്കെ പറയുമോ

ഗീതു : ഇത് അതിനൊന്നും അല്ലെടി ഇന്നലെ അവൻ ക്ലാസ്സിൽ നിന്ന് ഷോ കാണിച്ച് ഇറങ്ങി പോയി

രൂപ : ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയോ

ഗീതു : അതെ ഇന്നലെ ഒറ്റ ക്ലാസ്സിൽ കയറിയിട്ടില്ല

രൂപ : ദൈവമേ ഇവനിത് എന്തിന്റെ കേടാ

മിസ്സ്‌ : ആദിത്യൻ എന്താ പോകുന്നില്ലേ

ആദി : ക്ലാസ്സിൽ കയറി കൂടാ എന്നല്ലേ ഉള്ളു ഇവിടെ നിന്ന് ക്ലാസ്സ്‌ കേൾക്കാലോ

ഇത് കേട്ട മിസ്സ്‌ വീണ്ടും ക്ലാസ്സ്‌ തുടങ്ങി

അല്പസമയത്തിന് ശേഷം

മിസ്സ്‌ : ടാ കയറി ഇരിക്ക്

മിസ്സ്‌ ആദിയോടായി പറഞ്ഞു

ഇത് കേട്ട ആദി മിസ്സിനെ ഒന്ന് കൂടി നോക്കി

മിസ്സ്‌ : പറഞ്ഞത് കേട്ടില്ലേ കയറി ഇരിക്ക് എന്തയാലും പോകാൻ പറഞ്ഞപ്പോൾ നീ പോകാതെ ഇത്രയും നേരം ക്ലാസ്സ്‌ കേട്ടോണ്ട് നിന്നില്ലെ അത് കൊണ്ട് ഒരു ചാൻസ് കൂടി തരാം പക്ഷെ ഇന്നലെ ചെയ്തതിന് ഉറപ്പായും

💬 Comments

View all comments