Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
ഒന്നും പറ്റിയില്ല ഇന്ന് അവിടുന്ന് കഴിക്കാമെന്ന് വെച്ചു പിന്നെ അമ്മായി അമ്മയോട് കുറേ പരാതി പറഞ്ഞെന്ന് കേട്ടു അതൊക്കെ അങ്ങ് തീർത്തുകൊടുക്കാം എന്ന് വെച്ചു
രാജൻ : അങ്ങനെ പറ ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് പിന്നെ വീട്ടിൽ വരുന്ന കാര്യം നിനക്ക് നേരത്തേ പറഞ്ഞൂടായിരുന്നോ അവളോട് ഞാൻ വല്ല സ്പെഷ്യലും ഉണ്ടാക്കാൻ പറഞ്ഞേനെ
ആദി : അതൊന്നും വേണ്ട അവിടെ ഉള്ളത് തന്നെ മതി
അല്പസമയത്തിനു ശേഷം ആദി അമ്മാവനോടൊപ്പം വീടിനു മുന്നിൽ
രാജൻ : ടാ ആദി മാളു മുറ്റത്ത് തന്നെ നിൽപ്പുണ്ടല്ലോ നീ വരുന്ന വിവരം എങ്ങാനും വിളിച്ചു പറഞ്ഞിരുന്നോ
ആദി : ഹേയ് ഇല്ല
പെട്ടെന്നാണ് മാളു ആദിയുടെ അടുത്തേക്ക് ഓടി എത്തിയത് ശേഷം വേഗം അവന്റെ കയ്യിൽ പിടുത്തമിട്ടു
ആദി : എന്താടി ഈ കാണിക്കുന്നെ വിട് ഞാൻ ഒന്ന് ഇറങ്ങിക്കോട്ടെ
ഇത്രയും പറഞ്ഞു ആദി വേഗം ബൈക്കിൽ നിന്നിറങ്ങി
"അമ്മേ ആദിയേട്ടൻ വന്നു"
മാളു വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
ശേഷം വേഗം ആദിയുമായി വീടിനുള്ളിലേക്ക് കയറി
"അപ്പൊ നീ ഇവിടേക്കുള്ള വഴിയൊന്നും മറന്നിട്ടില്ല അല്ലേ ആദി "
വീടിനുള്ളിലേക്ക് കയറിയ ആദിയോടായി അമ്മായി ചോദിച്ചു
രാജൻ : എന്റെ റാണി വന്നപാടെ നീ അവനെ ഓടിക്കാൻ നിക്കുവാണോ
റാണി : അല്ല ചേട്ടാ നിങ്ങള് തന്നെ പറ ഇവൻ ഇവിടെ വന്നിട്ട് ഇപ്പോൾ എത്ര നാളായി
ആദി : കാഴിഞ്ഞമാസം ഞാൻ വന്നിരുന്നല്ലോ മാമി
റാണി : അങ്ങനെ മാസത്തിൽ ഒരിക്കൽ വരേണ്ട സ്ഥലമാണോടാ ഇത് നിന്റെ വീട്
💬 Comments
View all comments