Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
അമ്മായി കൊച്ചു കുട്ടിയല്ലേ ഞാൻ രാത്രിയേ വിടു ഇല്ലെങ്കിൽ വേണ്ട ഇന്നിവിടെ കിടക്ക് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്
ആദി : (ദൈവമേ ) ടീ എനിക്ക് നാളെ കോളേജ് ഉണ്ട് കിടക്കാനൊന്നും പറ്റില്ല
മാളു : എങ്കിൽ രാത്രി പോകാം എന്ത് പറഞ്ഞാലും അതിന് മുൻപ് ഞാൻ വിടില്ല
ഇത്രയും പറഞ്ഞു മാളു അടുക്കളയിലേക്ക് പോയി
അല്പസമയത്തിനുള്ളിൽ തന്നെ ആദി ഭക്ഷണം കഴിച്ച് എഴുനേറ്റു
മാളു : ആദിയേട്ടാ വാ എന്റെ റൂമിലോട്ട് പോകാം
ആദി : എന്തിന്
മാളു : ഞാൻ പറഞ്ഞില്ലേ എനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ട്
ആദി : അതിവിടെ വച്ച് പറഞ്ഞാൽ പോരെ
മാളു : പറ്റില്ല വന്നേ
ഇത്രയും പറഞ്ഞു മാളു ആദിയുടെ കൈ പിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു
ആദിയുമായി റൂമിലേക്ക് എത്തിയ മാളു വേഗം റൂമിന്റെ വാതിൽ കുറ്റിയിട്ടു
ആദി : ( ദൈവമേ ഇവൾക്കിത് എന്തിന്റെ കേടാ ) ടീ നീ എന്താ ഈ കാണിക്കുന്നെ
മാളു : ഞാൻ എന്ത് കാണിച്ചു
ആദി : നീ വാതിൽ തുറന്നേ മാളു മാമിയും മാമനും എന്ത് വിചാരിക്കും നിനക്കെന്താ ബുദ്ധിയില്ലേ
മാളു : അവര് ഒന്നും വിചാരിക്കില്ല
ഇത്രയും പറഞ്ഞു മാളു ആദിയെ കട്ടിലിലേക്ക് ഇരുത്തി ശേഷം പതിയെ അടുത്തേക്ക് ഇരുന്നു മാളുവിന്റെ അടുത്തിരുന്ന് ആദി പതിയെ വിയർക്കാൻ തുടങ്ങി
മാളു : ആദിയേട്ടാ അമ്മായി ഇന്നലെ ഏട്ടനോട് വല്ലതും പറഞ്ഞോ
ആദി : എന്ത് പറയാൻ
മാളു : ഒന്നും പറഞ്ഞില്ലേ
ആദി : ഇല്ല
മാളു : അങ്ങനെ വരാൻ വഴിയില്ലല്ലോ എന്നാൽ പിന്നെ ഞാൻ തന്നെ പറയാം
ആദി : എന്ത് പറയാന്ന്
മാളു : ഏട്ടാ ഇന്നലെ ഇവിടെ ചില ചർച്ചകളൊക്കെ നടന്നിരുന്നു
ആദി : എന്ത് ചർച്ച
മാളു : നമ്മുടെ വിവാഹത്തെ പറ്റിയുള്ള ചർച്ച
ആദി : നമ്മുടെ വിവാഹം ഉം നടന്നത് പോലെ തന്നെ
മാളു : എന്താ ഏട്ടാ ഇത് ഞാൻ കാര്യമായിട്ട് പറഞ്ഞതാ
💬 Comments
View all comments