Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
ആദി : ഹേയ് ഒന്നുമില്ല അമ്മേ എനിക്ക് ഉറക്കം വരുന്നുണ്ട് അതാ
അമ്മ : നീ വല്ലതും കഴിച്ചായിരുന്നോ
ആദി : ഉം കഴിച്ചു
ഇത്രയും പറഞ്ഞു ആദി റൂമിലേക്ക് പോയി ശേഷം പതിയെ ബെഡിലേക്ക് കിടന്നു അപ്പോഴും അവന്റെ മനസ്സിനെ ഇന്നു നടന്ന കാര്യങ്ങൾ അലട്ടിക്കൊണ്ടേയിരുന്നു
"എങ്ങനെയാ അവളുടെ മുഖം തന്നെ കൃത്യമായി എന്റെ മനസ്സിലേക്ക് വന്നത് അമ്മയോടും അവളുടെ പേര് തന്നെ പറഞ്ഞു ഇതൊന്നും അറിയാതെ പറ്റുന്നതല്ല ഇനി മാളു പറഞ്ഞത് ശെരിയാണോ ഞാൻ ആ മൊട്ടയെ സ്നേഹിക്കുന്നുണ്ടോ?"
ആദി വേഗം ഫോൺ കയ്യിലേക്ക് എടുത്ത് രൂപയുടെ dp സൂം ചെയ്തു ശേഷം അതിൽ നോക്കി സംസാരിക്കാൻ തുടങ്ങി
"ടീ നീ എന്താടി എന്നെ ചെയ്തത് ഞാൻ നിന്നെ ഇങ്ങനെ ഓർക്കുന്നത് എന്തിനാ നീ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത് അല്ല ഈ ഫോട്ടോയോട് ചോദിച്ചിട്ട് എന്താ കാര്യം എനിക്ക് ശെരിക്കും വട്ടായെന്നാ തോന്നുന്നത് ഇനിയിപ്പോൾ എനിക്ക് ഇഷ്ടമാണെങ്കിൽ തന്നെ എന്താ അങ്ങനെ ഇഷ്ടം തോന്നുന്നത് തെറ്റാണോ ഒന്നുമില്ലെങ്കിലും ആദ്യമായി എന്നെ കാമുകൻ എന്ന് പറഞ്ഞത് അവളല്ലെ കാണാനും വലിയ തരക്കേടില്ല പിന്നെ മുടി അത് വളരുമല്ലോ "
"ഹോ ആദി നീ എന്താ അവളെ കാമുകിയായി അംഗീകരിച്ചോ പ്രേമമെന്നെങ്ങാനും പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാൽ എന്റെ കാര്യം പോക്കാ അവളെന്നെ നിർത്തി പൊരിക്കും വേണ്ട ആദി ഇത് തീ കളിയാ അവളോട് ഒരു ഫീലിംഗ്സും വേണ്ട "
ആദി വേഗം പുതപ്പ് തലയിലൂടെ ഇട്ട് കിടന്നു എന്നാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ അത് മുഖത്ത് നിന്ന് മാറ്റിയ ശേഷം വീണ്ടും ഓരോന്ന് ആലോചിക്കാൻ തുടങ്ങി
പിറ്റേന്ന് രാവിലെ
അമ്മ : എന്താടാ ആദി മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ ഇന്നലെ ഉറങ്ങീലെ
ആദി : ഹേയ് ഒന്നുമില്ലമ്മേ അമ്മ വേഗം ആഹാരം എടുത്ത് വെക്ക് എനിക്ക് കോളേജിൽ പോകാൻ സമയമായി
കുറച്ച് സമയത്തിനുള്ളിൽ തന്നെ ആദി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി
ഒരു മണിക്കൂറിനു ശേഷം ആദി ക്ലാസ്സിൽ
അജാസ് : എന്തടാ ആദി കണ്ണൊക്കെ
💬 Comments
View all comments