Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
വല്ലാതെ ഇരിക്കുന്നല്ലോ ഇന്നലെ ഉറങ്ങീലെ
ആദി : എന്റെ ഉറക്കമൊക്കെ പോയെടാ
അജാസ് : ഇന്നലെ തുണ്ടും കണ്ട് ഉറങ്ങാതെ കിടന്നു കാണും അല്ലേ
ആദി : പോടാ പുല്ലേ അവന്റെ ഒരു..
ആദി പതിയെ രൂപയുടെ സീറ്റിലേക്ക് നോക്കി അവൾ അപ്പൊഴും ക്ലാസ്സിൽ വന്നിട്ടില്ലായിരുന്നു
അജാസ് : ആദി ഞാൻ നിന്റെ കാര്യം സാന്ദ്രയോട് പറയാം
ആദി : എന്ത് കാര്യം
അജാസ് : നീയും രൂയും തമ്മിലുള്ള ഫേക്ക് റിലേഷന്റെ കഥ പിന്നെ നിനക്ക് അവളെ വളക്കാൻ എളുപ്പമായിരിക്കും പക്ഷെ നല്ല ചിലവ് ചെയ്യണം
ആദി : നീ ഇപ്പോൾ അവളോട് ഒന്നും പറയണ്ട
അജാസ് : അതെന്താ നീ അല്ലേ അന്ന് അവളോട് എല്ലാം ഒന്ന് പറയാൻ പറഞ്ഞത്
ആദി :അത് അന്നല്ലേ
അജാസ് : നിനക്കെന്താടാ പറ്റിയത്
ആദി : ഒന്നും പറ്റിയില്ല ഇപ്പോൾ പറയണ്ട അത്ര തന്നെ
അജാസ് : വേണ്ടെങ്കിൽ വേണ്ട
ആദി പതിയെ ഒന്നുകൂടി രൂപയുടെ സീറ്റിലേക്ക് നോക്കിയ ശേഷം തന്റെ വാച്ചിലേക്ക് നോക്കി
ആദി : ( സമയം ഒരുപാടായല്ലോ ഇവളിത് എവിടെ പോയി കിടക്കുന്നു )
പെട്ടെന്നാണ് ക്ലാസ്സിലേക്ക് സ്വപ്നാ മിസ്സ് കയറി വന്നത്
മിസ്സ് : ഗുഡ് മോർണിങ് ഓൾ വീക്കെൻഡ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ആദ്യം അറ്റൻഡൻസ് എടുക്കാം
മിസ്സ് പതിയെ അറ്റൻഡൻസ് എടുക്കാൻ തുടങ്ങി
ആദി അപ്പോഴും വാതിലിലൂടെ പുറത്തേക്കു നോക്കി കൊണ്ടിരുന്നു
"ആകാശ് "
" പ്രസന്റ് മിസ്സ് "
"അമൽ "
"പ്രസിഡന്റ് മിസ്സ് "
"അരുണിമ "
"പ്രസന്റ് മിസ്സ് "
"ആദിത്യൻ "
"ആദിത്യൻ "
അജാസ് : ടാ ആദി നിന്റെ പേര് വിളിക്കുന്നു
മിസ്സ് : ആദിത്യാ നീ എന്താ ഇവിടെയല്ലേ എന്തിനാ ഇങ്ങനെ പുറത്ത് നോക്കി കൊണ്ടിരിക്കുന്നത്
ആദി : സോറി മിസ്സ്
മിസ്സ് : അവന്റെ സോറി ഇവിടെ ശ്രദ്ധിച്ചിരിക്ക്
ഇത്രയും പറഞ്ഞു മിസ്സ് വീണ്ടും അറ്റൻഡൻസ് തുടർന്നു
....
"രൂപ പ്രസാദ് "
"ആബ്സന്റ് മിസ്സ് "
ഗീതു
💬 Comments
View all comments