Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]
മിസ്സിനോടായി പറഞ്ഞു
മിസ്സ് : അവൾക്കെന്തു പറ്റി
ഗീതു : നല്ല സുഖമില്ലെന്നാണ് പറഞ്ഞത്
മിസ്സ് : ഉം ശെരി
മിസ്സ് പതിയെ ക്ലാസ്സ് തുടങ്ങി
ആദി : ( അവൾക്ക് സുഖമില്ലെ ഇനിയിപ്പോൾ ബ്ലഡ് കൊടുത്തത് കൊണ്ട് വല്ലതുമാണോ ആരോഗ്യമില്ലെങ്കിലും ഓരോന്നു കയറി ഏറ്റോളും ")
അജാസ് : നീ എന്തിനാടാ ആദി ഇങ്ങനെ ഇരുന്ന് ഞെരിപിരി കൊള്ളുന്നത്
ആദി : ആര് ഞെരിപിരികൊണ്ടു
അജാസ് : അല്ല വന്നപ്പോൾ മുതൽ നിനക്കെന്തോ വശപിശക് പോലെ എന്താ ആദി പ്രശ്നം
ആദി : പ്രശ്നം നിന്റെ..
അജാസ് : ഉം മനസ്സിലാകുന്നുണ്ട്
ആദി : എന്ത് മനസ്സിലാകുന്നുണ്ടെന്ന് ?
"ഇവന്മാരെ കൊണ്ട് വലിയ ശല്യമായല്ലോ ടാ ആദിത്യാ നീ ഒരു നേരം മിണ്ടാതിരിക്കില്ലെ "
അജാസും ആദിയും സംസാരിക്കുന്നത് കണ്ട മിസ്സ് ദേഷ്യത്തിൽ ശബ്ദം ഉയർത്തി
"നീനകൊക്കെ എന്താ ഇത്രയും സംസാരിക്കാൻ ഉള്ളത് വൈറ്റ് വാഷേ നീയാണ് ഇവിടുത്തെ പ്രധാന പ്രശ്നം നിങ്ങൾക്ക് സംസാരിക്കാൻ ആവശ്യത്തിലധികം ഫ്രീ പിരിയട് കിട്ടുന്നില്ലെ എന്താടാ നീയൊന്നും ഒന്നും മിണ്ടാത്തത് "
മിസ്സ് അവരോടായി ചോദിച്ചു
പെട്ടെന്ന് തന്നെ ആദി തന്റെ ബാഗുമെടുത്ത് ക്ലാസ്സിനു പുറത്തേക്കു നടന്നു
അജാസ് : ആദി...
മിസ്സ് : വിളിക്കണ്ട അവൻ പോട്ടെ
ആദി ദേഷ്യത്തോട് കൂടി ക്ലാസ്സിനു പുറത്തേക്കെത്തി ശേഷം മുന്നോട്ട് നടന്നു
"മനുഷ്യന് വട്ടെളകി നിൽക്കുമ്പോഴാ അവരുടെ ഒരു ചോദ്യം ചെയ്യല് "
ആദി പതിയെ തന്റെ ഫോൺ കയ്യിലേക്കെടുത്തു
"എന്തായാലും അവളെ ഒന്ന് വിളിച്ചു നോക്കാം "
ആദി രൂപയെ കാൾ ചെയ്തു
"നാശം അവൾ എടുക്കുന്നില്ലല്ലോ "
ആദി വീണ്ടും നമ്പർ ഡയൽ ചെയ്തു കാൾ ചെയ്തു
"ഇവള്.."
ആദി ഫോൺ കട്ടാക്കിയ ശേഷം വീണ്ടും മുന്നോട്ട് നടന്നു
"ഇവിടെ നിന്നാൽ ഏതെങ്കിലും സാറുമാര് പൊക്കും ലൈബ്രറിയിലെങ്ങാനും ചെന്നിരിക്കാം അതാകുബോൾ പ്രശ്നമില്ല "
ആദി വേഗം ലൈബ്രറിയിലേക്ക് നടന്നു
കുറച്ചു സമയത്തിനു ശേഷം ആദി ലൈബ്രറിയിലേക്കെത്തി ശേഷം പതിയെ അവിടുത്തെ ബെഞ്ചിൽ ഇരുന്നു
സമയം പതിയെ കടന്നു പോയി
പെട്ടെന്നാണ്
💬 Comments
View all comments