0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Author : Kambikathakal Read All Parts 1.5K

പോകാം

അഖിലിനെ ഒന്ന് കടുപ്പിച്ച് നോക്കിയ ശേഷം ആദി പറഞ്ഞു

രൂപ : നീ പോക്കോ ഇവമ്മാരുടെ അസുഖം മാറ്റിയിട്ടേ ഞാൻ വരൂ ഏവനാടാ കഴപ്പ് മാറ്റേണ്ടത് തെണ്ടികളെ ?

ആദി : വരാനല്ലേ പറഞ്ഞേ

ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു കൊണ്ട് സ്പോർട്സ് റൂമിന് പുറത്തേക്കു വന്നു

റെജി : അവളുടെ അഹങ്കാരം നീ കണ്ടില്ലേ എന്തിനാ രണ്ടിനേയും വിട്ടത് എന്തെങ്കിലും പണി കൊടുക്കാമായിരുന്നു

അഖിൽ : ഇപ്പോൾ ഒരു പ്രശ്നം കഴിഞ്ഞതല്ലേ ഉള്ളു ഉടനെ അടുത്തത് ഉണ്ടായാൽ ശെരിയാകില്ല അവളെ നമുക്ക് പിന്നീട് എടുക്കാം

ഇതേ സമയം ആദിയും രൂപയും

"എന്റെ കയ്യിന്ന് വിട് കോപ്പേ നീ എന്തിനാടാ എന്നെയും പിടിച്ചോണ്ട് വന്നത് അവമ്മാര് പറഞ്ഞത് നീ കേട്ടില്ലേ "

ആദി : എല്ലാം കേട്ടു അതുകൊണ്ടാ വരാൻ പറഞ്ഞത്

രൂപ : നാണം ഉണ്ടോടാ അവന്മാര് പറഞ്ഞത് കേട്ട് വായും മൂടികൊണ്ട് വന്നിരിക്കുന്നു നിനക്ക് പെണ്ണുങ്ങളോട് ചാടാൻ നൂറ് നാവാണല്ലോ അല്ല അവര് പറഞ്ഞത് എന്നെയല്ലേ നിനക്കെന്താ അല്ലേ

ആദി : നീയൊന്ന് അടങ്ങ് രൂപേ

രൂപ : മനസ്സില്ല പേടിതൊണ്ടൻ ഇനി എന്നോട് മിണ്ടാൻ വന്നു പോകരുത് ? ഒരു കൂട്ടുകാരൻ വന്നേക്കുന്നു

ഇത്രയും പറഞ്ഞു രൂപ ആദിയെ തള്ളി മാറ്റി

ആദി : എനിക്കും അവമ്മാരുടെ തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അവിടെ വച്ച് ഒരു പ്രശ്നം ഉണ്ടായാൽ അവസാനം എല്ലാം നമ്മുടെ തലയിൽ വരും അവര് കാണാത്തതൊക്കെ കണ്ടെന്നു പറയും ഒടുവിൽ എല്ലാവരും

💬 Comments

View all comments