Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 8 [Fang leng]
അവരെ തന്നെ വിശ്വസിക്കും കൂടാതെ അവർ മൂന്ന് പേരുണ്ട് ഞാൻ എത്ര ശ്രമിച്ചാലും മൂന്ന് പേരെ ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല എങ്കിലും നീ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ ഇതിപ്പോൾ നീ കൂടെ ഉണ്ടായി പോയില്ലേ അവന്മാര് നിന്നെ കൂടി എന്തെങ്കിലും ചെയ്താലോ എന്ന് കരുതിയാ ഞാൻ വിളിച്ചോണ്ട് വന്നത് അല്ലാതെ പേടിച്ചിട്ടല്ല
രൂപ : അവമ്മാര് എന്നെ ഒരു ചുക്കും ചെയ്യില്ല
ആദി : ടീ പൊട്ടി എന്റെയടുത്ത് വഴക്കിടുന്നത് പോലെ എല്ലാരോടും ചെയ്യാം എന്നാണോ നീ കരുതുന്നത് അവന്മാരെ കണ്ടാൽ അറിയാം വെറും ഫ്രോടുകളാ എന്തിനും മടിക്കില്ല പിന്നെ നീ ചോദിച്ചില്ലേ എന്തിനാ നിന്നെയും പിടിച്ചോണ്ട് വന്നതെന്ന് എനിക്ക് നിന്നെ അങ്ങനെ ഒറ്റക്ക് വിട്ടിട്ട് വരാൻ പറ്റില്ല കാരണം നീ ഇപ്പോൾ എനിക്കിത്തിരി സ്പെഷ്യൽ ആണ്
ഇത് കേട്ട രൂപ ഒന്നും മിണ്ടാതെ നിന്നു
ആദി : ഇപ്പോഴും ദേഷ്യം തീരുന്നില്ലെങ്കിൽ അവന്മാരെ പറയാൻ വെച്ചിരുന്നതൊക്കെ എന്നെ പറഞ്ഞോ നിനക്ക് അങ്ങനെയെങ്കിലും സമാധാനം കിട്ടട്ടെ
രൂപ : സോറി ഞാൻ അത്രക്കൊന്നും അങ്ങ് ചിന്തിച്ചില്ല നീ പറഞ്ഞതാ ശെരി അവിടെ വെച്ച് പ്രശ്നം ഉണ്ടാക്കിയിരുന്നെങ്കിൽ അത് നമുക്ക് തന്നെ പാരായായി മാറിയേനെ
ആദി : അല്ലെങ്കിൽ നീ എന്താണ് ചിന്തിച്ച് ചെയ്തിട്ടുള്ളത് നീ വിഷമിക്കണ്ട എപ്പോഴെങ്കിലും അവന്മാരെ എന്റെ കയ്യിൽ കിട്ടും അന്ന് ഞാൻ ഇതിന് പകരം ചോദിച്ചോളാം
രൂപ : വേണ്ട നീ വെറുതെ ഇനി പ്രശ്നത്തിനൊന്നും പോകണ്ട അവമ്മാര് അവരുടെ പാട്ടിന് പൊക്കോട്ടെ
ആദി : ശെരി
💬 Comments
View all comments