Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]
പ്രതീക്ഷിച്ചു ടീ നിനക്കൊന്ന് ട്രൈ ചെയ്ത് നോക്കികൂടെ
രൂപ :ടീ..
ഗീതു : ഞാൻ ഒന്നും പറഞ്ഞില്ല പോരെ
ഉച്ചക്ക് ലഞ്ച് ടൈം രൂപയും ഗീതുവും തങ്ങളുടെ ബെഞ്ചിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു പെട്ടെന്നാണ് ആദി അങ്ങോട്ടേക്ക് എത്തിയത്
ആദി : വേഗം കഴിക്ക് നമുക്ക് പോകണ്ടേ
രൂപ : എങ്ങോട്ട്
ആദി : ടീ ബോട്ടണി അലോവേര വേണ്ടേ
രൂപ : നീ അത് സീരിയസ് ആയി തന്നെ പറഞ്ഞതാണോ
ആദി : അല്ലാതെ പിന്നെ നീ വേഗം വരാൻ നോക്ക്
രൂപ : ടാ കലിപ്പാകും
ആദി : ഒരു കലിപ്പുമില്ല ഇപ്പോൾ അവിടെ ആരും കാണില്ല നമുക്ക് വേഗം ചെന്ന് എടുത്തോണ്ട് വരാം
രൂപ : ആദി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിന്റെ ഉദ്ദേശം നടക്കില്ല
ആദി : എന്ത് ഉദ്ദേശം
രൂപ : നീ എന്തിനാ എന്നെ ഇപ്പോൾ സഹായിക്കുന്നത് എന്നെനിക്ക് നന്നായി അറിയാം അത് നടക്കില്ല
ആദി :( ദൈവമേ ഇവൾക്ക് മനസ്സിലായോ )
രൂപ : ഗീതു ഇവനോട് നീ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്
ഗീതു : ആദിത്യാ അത് നടക്കില്ല നീ വെറുതെ മെനക്കെടണ്ട
ആദി : എന്ത് നടക്കില്ല
ഗീതു : ആ സാന്ദ്രയുടെ കാര്യം അത് നടക്കില്ല
രൂപ : അതിന് വേണ്ടി നീ എന്നെ സഹായിക്കണ്ട
ആദി : ഓഹ് അങ്ങനെ ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്
രൂപ : പിടികിട്ടിയല്ലോ എങ്കിൽ വേഗം സ്ഥലം വിട്ടോ
ആദി : ചുമ്മാ
💬 Comments
View all comments