0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Author : Kambikathakal Read All Parts 1.5K

ഓരോന്ന് പറയാതെ കഴിച്ചിട്ട് വരാൻ നോക്കെടി അവളുടെ ഒരു കണ്ടു പിടുത്തം

രൂപ : വരാൻ മനസ്സില്ല നീ പോകാൻ നോക്ക്

ഇത് കേട്ട ആദി കഴിച്ചു കൊണ്ടിരുന്ന രൂപയുടെ അടുത്തേക്ക് മുഖം താഴ്ത്തി അവളെ സൂക്ഷിച്ചു നോക്കി

രൂപ : എന്താ നോക്കി പേടിപ്പിക്കുവാണോ

ആദി : അപ്പൊൾ നീ വരില്ല അല്ലേ

രൂപ : അതെ വരില്ല

ആദി : ശെരി എന്തായാലും ഈ ആദി പിന്നോട്ട് വച്ച കാല് മുന്നോട്ട്.. ഓഹ് സോറി മുന്നോട്ട് വച്ച കാല് പിന്നോട്ട് എടുക്കില്ല ഞാൻ ഒറ്റക്ക് പൊക്കോളാം

രൂപ : എനിക്ക് അലോവേര വേണ്ട

ആദി : നിനക്ക് തരുന്നില്ല പോരെ

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

രൂപ : ഈ കോപ്പൻ ഗീതു ഈ പാത്രമൊന്ന് കഴുകി വെച്ചേക്കണെ

തന്റെ പാത്രം ഗീതു വിന് നൽകിയ ശേഷം രൂപ ബെഞ്ചിൽ നിന്ന് പുറത്തേക്കിറങ്ങി

ഗീതു : എങ്ങോട്ടാടി

രൂപ : ആ മണ്ടൻ എന്തെങ്കിലും പ്രശ്നത്തിൽ ചെന്ന് ചാടും അവസാനം ഞാനും പെടും ഞാൻ കൂടി പോയിട്ട് വരാം

ഇത്രയും പറഞ്ഞു രൂപ ക്ലാസ്സിന് പുറത്തേക്ക് ഓടി

"നിക്കടാ നാറി "

രൂപ വേഗം ആദിയുടെ അടുത്തേക്ക് എത്തി

ആദി : നീ വരുമെന്ന് എനിക്കറിയാടി ?

രൂപ : നീ.. നീ..

ആദി : മിണ്ടാതെ വാടി

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം രൂപയും

കുറച്ചു സമയത്തിന് ശേഷം ബോട്ടണി ഗാർഡനു മുന്നിൽ

ആദി : കണ്ടോ അവിടെ

💬 Comments

View all comments