0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Author : Kambikathakal Read All Parts 1.5K

നിന്റെ വീട്ടിൽ കിണറുണ്ടോ

അജാസ് : ഹേയ് ഇല്ല

ആദി : വീടിന്റെ അടുത്ത് എവിടെയെങ്കിലും കാണുമല്ലോ നീ എനിക്ക് രണ്ട് സാമ്പിൾ ഒപ്പിച്ചു തരണം

അജാസ് : ഒന്ന് പോടാ എനിക്കതല്ലേ പണി

ആദി : നീയും കൂടി കാരണമാ എന്നെ ടീച്ചർ പൊക്കിയത് നീ ഒപ്പിച്ചു തന്നേ പറ്റു

അജാസ് : ടാ

ആദി : ഒന്നും പറയണ്ട തന്നേ പറ്റു

അജാസ് : ശെരി തരാം പോരെ പിന്നെ ആ രൂപയുടെ കണ്ണിന് എന്താടാ പറ്റിയത് നീ എങ്ങാനും പണി കൊടുത്തതാണോ

ആദി : ഞാൻ എന്ത് പണികൊടുക്കാൻ അവള് പറഞ്ഞത് നീയും കേട്ടതല്ലേ

അജാസ് : കേട്ടു എന്നാലും എനിക്കൊരു സംശയം പിന്നെ നീയും അവളും കൂടി വന്നു നിന്നപ്പോൾ എന്റെ ജീവൻ അങ്ങ് പോയി നീ അവളുടെ കണ്ണ് ഇടിച്ചു കലക്കി എന്നാ ഞാൻ ആദ്യം കരുതിയത്

ആദി : ഞാൻ അത്രക്ക് ദുഷ്ടൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ

അജാസ് : നീയല്ലേ ആള് ഒന്നും പറയാൻ പറ്റില്ല ഇന്നലെ കാണിച്ചതൊന്നും ഞാൻ മറന്നിട്ടില്ല സത്യത്തിൽ ഇന്നലെ നിനക്ക് എന്താ പറ്റിയത്

ആദി : ഒന്നും പറ്റിയില്ല നീ ഈ അനാവശ്യ ചോദ്യമൊക്കെ നിർത്തിയിട്ട് ഞാൻ ചോദിക്കുന്നതിന് ഉത്തരം പറ രൂപയെ പറ്റി നിന്റെ അഭിപ്രായം എന്താ?

അജാസ് : രൂപയെ പറ്റിയോ അതെന്താടാ ഇങ്ങനെ ഒരു ചോദ്യം

ആദി : അതൊക്കെ ഉണ്ട് നീ പറ

അജാസ് അല്പമൊന്ന് ആലോചിച്ച ശേഷം സംസാരിക്കാൻ തുടങ്ങി

"അവള് ശെരിയല്ലടാ വെറും

💬 Comments

View all comments