0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Author : Kambikathakal Read All Parts 1.5K

അഹങ്കാരി അവളുടെ ഒരു ബോയ് കട്ടും മറ്റേടത്തെ ഒരു സംസാരവും ശെരിക്കും ഒരു മൂദേവി..

ആദി : നിർത്ത് മൈരേ ഒരു പെൺകൊച്ചിനെ കുറിച്ച് ഇങ്ങനെയാണോടാ സംസാരിക്കേണ്ടത്

അജാസ് : എങ്ങനെ.. ഇതൊക്കെ നീ തന്നെ എന്നോട് പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങളാ ഇനി ഞാൻ എങ്ങാനും അവളെ പറ്റി നല്ലത് പറഞ്ഞിട്ട് വേണം എന്റെ മെക്കിട്ട് കേറാൻ അതങ്ങ് മനസ്സിൽ വെച്ചാൽ മതി

ആദി : ടാ അതല്ല

അജാസ് : ഒന്ന് പോയേടാ

ആദി : ടാ ഒന്ന് കേൾക്ക്

അജാസ് : എന്ത് കേൾക്കാൻ

ആദി : എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട്

അജാസ് : എന്ത് കാര്യം

ആദി : നീ ഇത് ആരോടും പറയരുത്

അജാസ് : ഇല്ല നീ പറ

ആദി : അത് പിന്നെ അവളില്ലേ

അജാസ് : ഏവള്

ആദി : ടാ രൂപ

അജാസ് : ഓഹ് രൂപ..അവൾ എന്ത് ചെയ്തു

ആദി : അവൾ ഒന്നും ചെയ്തില്ല

അജാസ് : കോപ്പേ കളിക്കാതെ പറയുന്നെങ്കിൽ പറ

ആദി : എനിക്ക് അവളോട് എന്തോ ഒരു ഫീലിംഗ്സ് പോലെ തോന്നുന്നു

അജാസ് : എന്ത് ഫീലിംഗ്സ് അവളെ കൊല്ലാൻ വല്ലതും തോന്നുന്നുണ്ടോ

ആദി : ടാ ?

അജാസ് : അല്ല ഇടക്കിടെ അവള് എന്റെ കയ്യിന്ന് ചാവും എന്നൊക്കെ പറയാറുണ്ടല്ലോ

ആദി : ഇത് അതൊന്നും അല്ല വേറെ ഒരു ഫീലിംഗ്സ്

അജാസ് : വേറേ ഏത് ഫീലിംഗ്സ് ?

💬 Comments

View all comments