0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 1037

ആദി : അമ്മ പൊക്കൊ എനിക്കിന്നൊരു വർക്ക്‌ ഉണ്ട്

അമ്മ : എന്നാൽ വർക്ക്‌ കഴിഞ്ഞു പോകാം

ആദി : വർക്ക്‌ അല്പം ദൂരെയാ അമ്മേ വരാൻ നല്ല വൈകും ചിലപ്പോൾ ഇന്ന് വരാൻ പറ്റിയെന്നും വരില്ല അതുകൊണ്ട് അമ്മ മാമന്റെ വീട്ടിൽ ചെന്ന് കിടന്നോ

അമ്മ : നീ എന്തിനാടാ അത്ര ദൂരെയുള്ള വർക്കൊക്കെ എടുക്കുന്നത് എനിക്കിനി നീ വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാകില്ല

ആദി : മുൻപേ ഏറ്റുപോയ വർക്കാ അമ്മേ പിന്നെ കുറച്ചു കൂടുതൽ കാശും കിട്ടും അമ്മ ടെൻഷനൊന്നും അടിക്കണ്ട ഞാൻ പോയിട്ട് പറ്റുന്നത്ര വേഗത്തിൽ വരാം

അമ്മ : അപ്പോൾ നിന്റെ ഭക്ഷണത്തിന്റെ കാര്യമോ

ആദി : അതൊക്കെ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം

ഇത് കേട്ട അമ്മ പതിയെ ആദിയുടെ കവിളിൽ തലോടി

അമ്മ : ആദി നിനക്കെന്തെങ്കിലും വിഷമമുണ്ടോ

ആദി : എന്ത് വിഷമം

അമ്മ : കുറച്ചു ദിവസമായി നിന്റെ മുഖത്ത്‌ എന്തോ സങ്കടമുള്ളത് പോലെ തോന്നുന്നു നന്നായി ഭക്ഷണം കഴിക്കുന്നില്ല തമാശ പറയുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടാ

ആദി : ഒന്നുമില്ല അമ്മേ അതൊക്കെ അമ്മക്ക് വെറുതെ തോന്നുന്നതാ വേഗം ഇറങ്ങിയാൽ ഞാൻ മാമന്റെ വീട്ടിൽ ആക്കിയിട്ട് പോകാം

അമ്മ : വേണ്ട എനിക്ക് കുറച്ച് ജോലി കൂടി ഉണ്ട് ഞാൻ ഒറ്റക്ക് പൊക്കൊളാം

ആദി : എന്നാൽ ശെരി ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം

ഇത്രയും പറഞ്ഞു ആദി വീട്ടിൽ നിന്നിറങ്ങി

**********************************************

അന്നേ ദിവസം രാത്രി ആദി തിരിച്ചുള്ള യാത്രയിൽ

"സമയം ഒരു മണി ആകാറായി നാളെ വന്നാൽ മതിയായിരുന്നു ഇനിയിപ്പോൾ മാമന്റെ വീട്ടിൽ പോയാൽ ശെരിയാകില്ല അവരൊക്കെ ഉറക്കമായിക്കാണും നേരെ വീട്ടിലേക്കു പോകാം എന്നിട്ട് നാളെ അമ്മയെ ചെന്ന് വിളിക്കാം "

ആദി ബൈക്ക് കൂടുതൽ വേഗത്തിൽ മുന്നോട്ടെടുത്തു

കുറച്ചു നേരത്തിനുള്ളിൽ അവൻ തൈക്കാവ് ജംഗ്ഷനിലെത്തി അതുവഴി കടന്നു പോകുമ്പോൾ രൂപയെ കുറിച്ചുള്ള പല ഓർമ്മകളും അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു

"കോപ്പ് വീണ്ടും വീണ്ടും ഞാൻ എന്തിനാ അവളെ പറ്റി

💬 Comments

View all comments