0%

Chapter Title : വെളിച്ചമുള്ള ഗുഹകൾ 11 [Hot Winter]

Author : Kambikathakal Read All Parts 606

മുറിയിൽ ഞാൻ എത്തി. ദേവത കാണിച്ചത് പോലെ ഉള്ള ഒരു ഉപകരണം. ഞാൻ അത് എടുത്തു നോക്കി. ചിത്രത്തിൽ കണ്ട പോലെ അത്ര വലുതൊന്നും അല്ല, എനിക്ക് ഒറ്റക്ക് എടുക്കാനുള്ള ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാൻ അതെടുത്ത് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത്. ഞാൻ ഇപ്പോൾ ഇവിടെ ആണെന്ന് അറിഞ്ഞുകൂടാ. എങ്ങനെ തിരിച്ച് പോയി ദേവതയെ കണ്ടെത്തി മെഷീൻ കൊടുക്കും?.

ഞാൻ ഒരു ലക്ഷ്യവും ഇല്ലാതെ മുറികളിൽ നിന്നും മുറികളിലേക്ക് നടന്നു. അങ്ങനെ നടക്കുമ്പോൾ ഒരു മുറി എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു വലിയ സ്ക്രീൻ ഉള്ള മുറി. ഒരു ചെറിയ ഹോം തിയറ്റർ പോലെ.

ഞാൻ അവിടെ കണ്ട ഒരു ബട്ടണിൽ ഞെക്കി. അപ്പോൾ മുന്നിലെ സ്ക്രീൻ ഓൺ ആയി. ഇതിൽ നമ്മുടെ ഭൂമി പോലെ മറ്റൊരു ഗ്രഹം. എന്നാൽ പറന്നു നടക്കുന്ന സ്ഥലങ്ങളും മനുഷ്യരും. ക്യാമറ ഒരു വലിയ സ്ഥലത്തേക്ക് ഉയർന്നു വന്നു. കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു വലിയ മാളിക. അതിന് മുന്നിൽ രാജാവും രാജ്ഞിയും രണ്ട് കുട്ടികൾ. താഴെ ഒരുപാട് ജനങ്ങൾ. ഇവരെ കാണാൻ ആയി ഒരുപാട് ആളുകൾ പറന്നു വന്നുകൊണ്ട് ഇരിക്കുന്നു.

“ഇതാണ് എന്റെ ഗ്രഹം.”

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ദേവത അവിടെ നിൽക്കുന്നു.

ദേവത: “ആ കാണുന്ന കുട്ടികളെ കണ്ടോ, അതാണ് ഞാനും എന്റെ അനിയനും.”

ഞാൻ : “കണ്ടിട്ട് ഇവിടുത്തെ രാജാവാണെന്ന് തോന്നുന്നല്ലോ. അപ്പോൾ ദേവത രാജകുമാരി ആണെന്നാണോ പറയുന്നത്?”

ദേവത: “ഞങ്ങളുടെ ഗ്രഹത്തിൽ രാജാക്കന്മാർ ഇല്ല. പക്ഷേ

💬 Comments

View all comments