Chapter Title : വെളിച്ചമുള്ള ഗുഹകൾ 11 [Hot Winter]
വളരെ കാര്യങ്ങൾ ഇവർക്ക് ചെയ്യാൻ കഴിയും,. ഒരു വിധത്തിൽ പറഞ്ഞാൽ എന്റെ ജീവനും ഞാൻ ഇവരോട് കടപ്പെട്ടിരിക്കുന്നു. എന്റെ ജീവൻ നിലനിർത്താൻ ആവണം ഇവർ ചാർജിങ് പോലും ഉപേക്ഷിച്ച് ഓഫ് ആയത്.”
ഞാൻ: “ഈ റോബോട്ടുകളെ ചാർജ്ജ് ചെയ്യാൻ സാധിക്കുമോ ഇനി?”
ദേവത: “നിലവിൽ ഈ പേടകത്തിന് പ്രവർത്തിക്കാൻ ആവശ്യമായ എനർജി മാത്രമേ ഉള്ളു. ഈ വെള്ളച്ചാട്ടത്തിൽ നിന്നും എനർജി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പേടകം കാണിക്കുന്നത്. പക്ഷേ അതിനു എനിക്ക് കുറച്ച് സമയം വേണം. “
ഞാൻ : “എന്റെ എന്തെങ്കിലും സഹായം വേണോ?”
ദേവത: “വെള്ളച്ചാട്ടത്തിന്റെ എനർജിയെ കൺവെർട്ട് ചെയ്യാൻ പറ്റിയ ഒരു മെഷീൻ ഉണ്ട് ഈ പേടകത്തിൽ.”
ദേവത സ്വന്തം ഇടം കയ്യിൽ തൊട്ടു. അപ്പോൾ ഒരു സ്ക്രീൻ മുന്നിൽ തെളിഞ്ഞു വന്നു. അതിൽ ഒരു ചിത്രം എടുത്ത് എനിക്ക് കാണിച്ചു തന്നു.
ദേവത: “ഇങ്ങനെ ഉള്ള കാര്യങ്ങൾ പൊതുവേ എനിക്ക് ചെയ്യേണ്ടി വരാറില്ല. അതുകൊണ്ട് തന്നെ ഇതൊക്കെ എവിടാണെന്ന് ബോട്ടുകൾക്ക് മാത്രമേ അറിയൂ. ഈ മെഷീൻ കണ്ടെത്താൻ എനിക്ക് നിന്റെ സഹായം വേണം.”
ഞാൻ: “അത്രേ അല്ലേ ഉള്ളു, ഇപ്പോ തന്നെ കണ്ടുപിടിച്ച് തരാം”
ദേവത ചിരിച്ചു. ഞങ്ങൾ രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞു അന്വേഷണം തുടങ്ങി. അപ്പോൾ ആണ് ഞാൻ നിൽക്കുന്ന പേടകത്തിന്റെ വലുപ്പം മനസിലാവുന്നത്. നടന്നാലും നടന്നാലും തീരാതെ അത്ര മുറികൾ. ചില മുറികളിൽ ഒക്കെ മരിച്ചു പോയ ദേവതയുടെ കൂട്ടാളികളുടെ അവശിഷ്ടങ്ങൾ. ഞാൻ ഒരു മുറിയിലേക്ക് കടക്കുമ്പോൾ അവിടെയൊക്കെ ലൈറ്റ് തെളിഞ്ഞു തെളിഞ്ഞു വന്നു.
അങ്ങനെ ഒടുവിൽ ഒരു
💬 Comments
View all comments