0%

Chapter Title : വേലിക്കപ്പുറത്തെ ലോകം 2 [TheOne]

Author : TheOne Read All Parts 121671

ഒരു ആശ്വാസമുണ്ടായിരുന്നു.

​"ഉണ്ട് വിക്രം അങ്കിൾ... ഞാൻ റൂമിലുണ്ട്," വിറയ്ക്കുന്ന ശബ്ദം പുറത്തുകാണിക്കാതെ അവൾ പറഞ്ഞു.

​"എന്നാൽ വേഗം താഴേക്ക് വാ, ഞാൻ ഗേറ്റിനടുത്തുണ്ടാകും," വിക്രം പറഞ്ഞു.

​ഗായത്രി കണ്ണുകൾ തുടച്ച്, തന്റെ പഴയ ചുരിദാറും ഷാളും എടുത്തിട്ട് താഴേക്ക് നടന്നു.

കാറിനടുത്ത് നിൽക്കുകയായിരുന്ന വിക്രം അവളുടെ മുഖത്തെ വാട്ടവും ക്ഷീണവും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

​"എന്താ മോളേ, മുഖമൊക്കെ വല്ലാതെ ഇരിക്കുന്നത്? കരഞ്ഞിരുന്നോ?" വിക്രം വളരെ സ്നേഹത്തോടെ ചോദിച്ചു.

​"ഏയ്... ഇല്ല അങ്കിൾ, ഉറങ്ങി എഴുന്നേറ്റതേയുള്ളൂ," അവൾ കള്ളം പറഞ്ഞു.

​"എന്നാൽ വാ, നമുക്ക് പുറത്തുപോയി ചായ കുടിക്കാം," വിക്രം കാറിന്റെ വാതിൽ തുറന്നു കൊടുത്തു.

​ടൗണിലെ ഒരു ശാന്തമായ റെസ്റ്റോറന്റിൽ ഇരിക്കുമ്പോൾ വിക്രം ഗായത്രിയെ സൂക്ഷ്മമായി നിരീക്ഷിച്ചു.

അവൾ ഭയങ്കര സങ്കടത്തിലാന്നെന്ന് മനസ്സിലാക്കിയ വിക്രം വളരെ സംയമനത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി...

അവളുടെ റൂംമേറ്റ്സ് രണ്ടുപേരും വലിയ ആഡംബര ജീവിതം നയിക്കുന്നവരാണെന്നും, അതിന്റെ ഇടയിൽ ഗായത്രി അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അവൾ പറഞ്ഞു...

ശാലിനിയുടെ വിശ്വാസം നേടിയെടുക്കാൻ സമയമെടുക്കുമെന്നതിനാൽ, ഗായത്രിയിലൂടെ കാര്യങ്ങൾ എളുപ്പമാക്കാമെന്ന് വിക്രം ഉറപ്പിച്ചു.

​"മോളേ, അമ്മ നാട്ടിൽ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. രാമചന്ദ്രൻ ചേട്ടൻ പോയതോടെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ്.

അമ്മയോട് മോൾ പൈസയുടെ ബുദ്ധിമുട്ടുകൾ ഒന്നും പറയേണ്ട. ഇവിടെ മോൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയണം," വിക്രം വളരെ വിശ്വസ്തതയോടെ സംസാരിച്ചു.

അവൾക്ക് വേണ്ട ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു...

റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് വിക്രം ഗായത്രിയെയും കൂട്ടി ടൗണിലെ വലിയ മാളിലേക്ക് പോയത്.

💬 Comments

View all comments