Chapter Title : വേലിക്കപ്പുറത്തെ ലോകം 2 [TheOne]
അത്രയും വലിയൊരു മാളിലേക്ക് ഗായത്രി ആദ്യമായാണ് കയറുന്നത്.
അവിടെ തൂക്കിയിട്ടിരിക്കുന്ന പലതരത്തിലുള്ള മോഡേൺ വസ്ത്രങ്ങളിലേക്ക് ഗായത്രിയുടെ കണ്ണുകൾ അറിയാതെ നീണ്ടുപോയി.
കൂട്ടുകാരികൾ ധരിക്കുന്നത് പോലെയുള്ള ജീൻസുകളും ക്രോപ്പ് ടോപ്പുകളും കണ്ട് അവൾ ഒരു നിമിഷം നോക്കി നിന്നെങ്കിലും, പെട്ടെന്ന് തന്നെ നാടൻ പെണ്ണിന്റെ മടിയോടെ അവൾ ചുരിദാർ സെക്ഷനിലേക്ക് നടന്നു.
എപ്പോഴും ധരിക്കാറുള്ളത് പോലെയുള്ള വലിയൊരു ചുരിദാർ എടുക്കാൻ അവൾ കൈ നീട്ടിയപ്പോൾ വിക്രം പതുക്കെ അവളെ തടഞ്ഞു.
"ഗായത്രീ, നീ ഇപ്പോഴും ഈ പഴയ രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയാണോ നോക്കുന്നത്? നഗരത്തിലെ ഒരു വലിയ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കുട്ടികൾ കുറച്ചുകൂടി സ്മാർട്ട് ആകണം.
കൂട്ടുകാരുടെ കൂടെ പുറത്തുപോകുമ്പോൾ നിനക്കും അവരെപ്പോലെ നടക്കണ്ടേ? വാ, നമുക്ക് ആ വശത്തേക്ക് പോകാം," വിക്രം വളരെ ശാന്തമായി, ഒരു ജേഷ്ഠനെയോ രക്ഷിതാവിനെയോ പോലെ അവളെ അനുനയിപ്പിച്ചു.
വിക്രം അവളെ പതുക്കെ സ്ലീവ്‌ലെസ്സ് ചുരിദാറുകളും ക്രോപ്പ് ടോപ്പുകളും നിരത്തിവെച്ചിരിക്കുന്ന സെക്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ നിന്നും ശരീരത്തിന് കൂടുതൽ ഇണങ്ങുന്ന തരത്തിലുള്ള ചില മോഡേൺ വസ്ത്രങ്ങൾ വിക്രം തന്നെ തിരഞ്ഞെടുത്തു അവളുടെ കൈകളിൽ കൊടുത്തു.
"ഇതൊന്ന് ട്രയൽ റൂമിൽ പോയി ഇട്ടു നോക്കൂ. നിനക്ക് ഇത് നന്നായി ഇണങ്ങും," വിക്രം പറഞ്ഞു.
ആദ്യമൊക്കെ ഗായത്രിക്ക് വലിയ മടിയും പേടിയും തോന്നി.
അമ്മ ശാലിനി എപ്പോഴും പറഞ്ഞിട്ടുള്ളത് ശരീരം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നാണ്.
എന്നാൽ, ഹോസ്റ്റൽ മുറിയിലെ ഒറ്റപ്പെടലും കൂട്ടുകാരികളുടെ മുന്നിലെ അപകർഷതാബോധവും കാരണം അവൾ ആ വസ്ത്രങ്ങളുമായി ട്രയൽ റൂമിലേക്ക് നടന്നു അവളുടെ ഉള്ളിൽ എനിക്കും പുതിയ ഡ്രസ്സ് ഒക്കെ
💬 Comments
View all comments