Chapter Title : വെൽകം റ്റു അമേരിക്ക ഭാഗം 01
ചോദിച്ചു. നീ സിഗരറ്റു വലിക്കുമോ? ജോയ് എന്നെ ചോദ്യം ചെയാനാണോ ഇങ്ങോട്ടു വന്നത്? ഞാൻ നാട്ടിൽ വെച്ച് കണ്ട പെണ്ണ, അല്ല നീ... അൽപ സമയം നിഷ ഒന്നും മിണ്ടിയില്ല. ഗല്ലാസ് വിൻഡോയിലൂടെ പുറത്തേക്കു നോക്കി ഇരുന്നു സിഗരറ്റ് വലിച്ചു.
ജോയ് ഞാൻ കല്യാണത്തിന് മുന്നേ പറഞ്ഞതാണ് എൻറെ ജീവിതമായി ജോയ്ക്ക് പൊരുത്തപ്പെടുവാൻ കഴിയുമോ എന്ന് എനിക്ക് അറിയിലല്ല എന്ന്. അപ്പോൾ ജോയ് പറഞ്ഞത് എന്തായാലും ജോയ് അഡ്മിസ്റ്റ് ചെയ്തോളാമെന്നാണ്. എൻറെ ലൈഫ് എങ്ങനെയാണ് എന്ന് പോലും ജോയ് എന്നോട് ചോദിച്ചില്ല. പൈസ കണ്ട് ജോയുടെ കണ്ണ് മഞ്ഞളിച്ചു.
മുഖത്തടിച്ച പോലെയുള്ള നിഷയുടെ മറുപടി ജോയിയെ ഞെട്ടിച്ചു. അയാൾ ഒന്ന് വിയർത്തു. പക്ഷെ ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ജോയ് പറഞ്ഞു . ജോയ് ഇതൊന്നും ഒന്നുമല്ല. ഇതിലും ഒരു പക്ഷെ ജോയ്ക ഉൾകൊള്ളാൻ കഴിയാത്ത പലതും ഉണ്ടായി എന്ന് വരാം. അതുകൊണ്ട് ജോയ്ക്കു വേണെങ്കിൽ നമ്മുക്ക് പിരിയാം. വളരെ ലാഘവത്തോടെയുള്ള പറച്ചിൽ കേട്ട ജോയ് സ്തബ്ലനായി. പിരിയാം എന്ന് ഞാൻ ഉദ്ദേശിച്ചില്ല. നമ്മക്ക് ഒരു നല്ല കുടുംബമായി മുന്നോട്ടു പൊയ്തുടേ? ജോയ് എനിക്ക് ഇങ്ങനത്തെ സെന്റിമെൻറ്സിൽ ഒന്നും വിശ്വാസമില്ല. എനിക്ക് എൻറെ ഇഷ്ടം പോലെ ജീവിക്കേണം. പിന്നീട് അവർ സംസാരിച്ചില്ല. കാർ ഒരു വീടിൻറെ പോർച്ചിൽ വന്നു നിന്നു. മൂവരും ഇറങ്ങി. വീടിൻറെ അകം ആലംകോല പെട്ട് കിടക്കുന്നു. ഹാളിൽ നിന്ന് മുകളിലേക്ക് പോവാനുള്ള പടികൾ ഉണ്ട്. ജോയ്. ഇത് ജോയുടെ റും. നാളെ രാവിലെ കാണാം. ജോയുടെ മറുപടി കാത്തു നില്ലാതെ നിഷയും ടെസ്സയും പടികൾ കയറി മുകളിലേക്ക് പോയി. മനസിൽ നൂറു ആഗ്രഹങ്ങളും പ്രതീക്ഷകളുമായി വന്ന ജോയ് ദുഃഖ ഭാരത്തോടെ നിഷ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് പോയി. അങ്ങനെ തന്നെ കട്ടിലിലേക്ക് മലർന്നു കിടന്നു. മനസ്സിൽ കല്യാണ ദിവസവും രണ്ടാം പക്കം നിഷയെ എയർപോർട്ടിൽ കൊണ്ട വിട്ടതുമെല്ലാം മിന്നി മറഞ്ഞു. പെണ്ണ് അമേരിക്കുകാരിയെന്നു പറഞ്ഞപ്പോൾ ഒന്നും ചിന്തിക്കാതെ വിവാഹത്തിന് സമ്മതിച്ചത് പൈസ മോഹിച്ചിട്ടാണ് എന്നുള്ളത് സത്യം. പക്ഷെ ആ തീരുമാനം തെറ്റായി പോയോ?.
ഇതേ സമയം മുകളിലെ
💬 Comments
View all comments