Chapter Title : വെള്ളിനക്ഷത്രം [RDX-M]
കൊണ്ട് ഇതുവരെ ആരെയും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും തനിക്കും നാട്ടുകാർക്കും എന്താണ് ഇങ്ങനെ….
അയാളുടെ വിഷമം കണ്ടു പ്രകൃതി പോലും കരഞ്ഞു. മിന്നലുകൾ രൂപപ്പെടാൻ തുടങ്ങി അത് ചാറ്റൽ മഴ ആയി മണ്ണിൽ പതിച്ചു.. കൂടെ അയാളുടെ കണ്ണുനീരും..
----------------------------------------------
( ആകാശങ്ങൾക്കും മുകളിൽ പുതുതായി രൂപം കൊണ്ട വലയത്തിൽ രണ്ടു നക്ഷത്രങ്ങൾക്ക് ഇടയിൽ പുതിയ ഒരു ഭ്രമണ പദം ചെറുതായി രൂപം കൊണ്ടു .. അതിൽ പുതിയ നക്ഷത്രം രൂപം കൊള്ളാൻ തയ്യാറായി എന്ന സൂചനയിൽ )
------------------------------------------
ആകാശത്തിന്റെ നിറങ്ങൾ പല നിറത്തിൽ മാറി.. ശക്തമായ മിന്നലുകൾ രൂപപ്പെട്ടു. ആ ഗ്രാമം കണ്ടതിൽ വച്ച് ഭയാനകമായി പ്രകൃതി മാറി. ശക്തം ആയ മിന്നലുകൾ.
തെളിഞ്ഞ ആകാശം പെട്ടന്ന് മാറിയത് കണ്ട് ഗ്രാമവാസികൾ ഭയപ്പെട്ടു.
പെട്ടന്ന് പ്രകൃതി നിച്ഛലം ആയി.. എങ്ങും ശാന്തത പെയ്യാൻ തുടങ്ങിയ മഴത്തുള്ളികൾ വായുവിൽ ഉയർന്നു നിന്നു.
മരങ്ങളുടെ ഇലകൾ പോലും നിച്ഛലം ആയി.കേസരി ഒഴികെ സകല ജീവജാലങ്ങളും നിച്ഛലം..
കോവിലകത്തിന്റെ വാതിൽ ഒരു ഞരകത്തോടെ പതിയെ തുറന്നു. അതിനു ഉള്ളിൽ ഗ്രാമത്തിന്റെ ആരാധന ദൈവം ആയ യവി ദേവന്റെ സ്വർണ പ്രതിമ..
അതിൽ നിന്നും ചെറിയ പ്രകാശങ്ങൾ വരാൻ തുടങ്ങി… പ്രകാശം വലുതായി ആ പ്രതിമയ്ക്ക് പിറകിലായി സ്വർണ പ്രഭ ഉയർന്നു വരാൻ തുടങ്ങീ….
ആ പ്രതിമയിലെ നെറ്റിയിലെ രത്‌നം പതിയെ പ്രകാശിച്ചു..
കേസരിയുടെ കയ്യിൽ നിന്നു കുഞ്ഞു പതിയെ വായുവിൽ ഉയർന്നു പൊങ്ങി.
പതിയെ കുഞ്ഞിന് ചുറ്റും ഒരു സുതാര്യം ആയ രക്ഷാ കവചം ഒൻപത് വലയങ്ങൾ രൂപപ്പെട്ടു. അത്
💬 Comments
View all comments