Chapter Title : വെള്ളിനക്ഷത്രം [RDX-M]
ഓരോന്നായി കുഞ്ഞിനെ വലം വച്ച് കറങ്ങി.. ആ വലയങ്ങൾ സ്വയം വ്യത്യസ്ത നിറത്തിൽ പ്രകാശം പ്രകാശിപ്പിച്ചു..
ഈ മായ കാഴ്ച കണ്ടു കേസരിയുടെ കണ്ണ് അത്ഭുതം കൊണ്ടു നിറഞ്ഞു. അയാളുടെ കൈ അറിയാതെ തന്നെ കൂപ്പി.
യവി ദേവൻ്റെ നെറ്റിയിൽ നിന്നും വന്ന ആ പ്രകാശം നീണ്ടു കുഞ്ഞിന്റെ ദേഹത്തേക്ക് പതിച്ചു. പതുക്കെ കുട്ടിയുടെ ശരീരത്തിൽ ചൂട് വർധിക്കാൻ തുടങ്ങി അതോടപ്പം നീല നിറം മാഞ്ഞു ചെറിയ ചുവപ്പ് വന്നു…
അയാളെ ഞെട്ടിച്ചു കൊണ്ട് കുഞ്ഞു ഉറക്കെ കരയാൻ തുടങ്ങി.. വായുവിൽ ഉയർന്നു കുഞ്ഞു കരയുന്നത് അയാൾ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു നിറഞ്ഞ കണ്ണുകളോടെ ദേവനെ കൈ കൂപ്പി…
പ്രകാശം പതിയെ കുറഞ്ഞു കോവിലകത്തിന്റെ വാതിൽ പതിയെ അടഞ്ഞു…പ്രകൃതി നിഛലത വിട്ടു സാധാരണ നിലയിൽ ആയി.
കുഞ്ഞു അയാളുടെ കയ്യിലേക്ക് ചെന്നിരുന്നു. കുഞ്ഞിനെ ഒരു നോക്കി. നീല കൃഷ്ണമണി ഉള്ള ഒരു പൈതൽ അയാൾ കുഞ്ഞിനെ ചുംബനം കൊണ്ടു മൂടി...അയാൾ കരഞ്ഞുകൊണ്ട് ഗ്രാമത്തിലേക്കു ഓടി.
കരഞ്ഞു കൊണ്ടിരുന്ന ഗ്രാമത്തിലെ ജനങ്ങൾ കേസരി ഓടി വരുന്നത് കണ്ടു എല്ലാവരും എഴുനേറ്റു..
അയാൾ വിളമ്പരം നടത്തുന്ന വലിയ മൺതിട്ടക്ക് മുകളിൽ കയറി.. അയാൾ കിഴക്കു ദിക്കിനിനെയും ഗ്രാമത്തെയും ജനങ്ങളെയും സാക്ഷി ആക്കി കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി… കുഞ്ഞു ഉറക്കെ കരഞ്ഞു.
അയാൾ തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു…
………...സൂര്യ കർണൻ…………..
ജീവനോടെ തിരികെ കിട്ടിയതിൽ ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം ആ കാഴ്ച അൽഭുദ്ധതോടെ കണ്ടു കരഞ്ഞു….ഉച്ചത്തിൽ തങ്ങളുടെ ഗ്രാമത്തിന്റെ രാജകുമാരന്റെ പേര് വിഷമം മറന്നു ഉറക്കെ വിളിക്കാൻ തുടങ്ങി…
💬 Comments
View all comments