0%

Chapter Title : വെള്ളിനക്ഷത്രം [RDX-M]

Author : RDX-M Read All Parts 465

അവരുടെ ശബ്ദം ആ ഗ്രാമം മുഴുവൻ ഉയർന്നു കേട്ടു…

സൂര്യകർണൻ ……. സൂര്യകർണ്ണൻ…..

എങ്ങും ആ പേര് മുഴങ്ങി കേട്ടു……

(  -------------------------------------------- )

വലിയ ശബ്ദത്തോടെ  ഒരു പ്രകാശം  സൂര്യനിൽ നിന്നു വേർപെട്ട്  അത്  ഓരോ നവഗ്രഹങ്ങളെയും വലം വച്ച് അത് മറ്റൊരു ദിശ ലക്ഷ്യം ആക്കി കുതിച്ചു… അത് അവസാനിച്ചത് പുതുതായി  രൂപം കൊണ്ട് ഭ്രമണ വലയത്തിൽ . അത് പദത്തിൽ സ്ഥാനം ഉറപ്പിച്ചതും വലിയ രീതിയിൽ പ്രകാശം പല വർണങ്ങൾ ഉയർന്നു...അതിൽ നിന്നു ഒൻപതു പ്രകാശ വലയം നക്ഷത്രത്തിനു ചുറ്റും രൂപംകൊണ്ടു...ആ നക്ഷത്രം സൂര്യനെ പോലെ ജ്വലിച്ചു നിന്നു….

(-------------------------------------)

കിഴക്കു അനുഗ്രഹം ചൊരിഞ്ഞു സൂര്യൻ പതിയെ ഗ്രാമത്തിന് മേൽ ഉയർന്നു..ഒരു പുതിയ ഉദയത്തിൽ തുടക്കം എന്നോണം അതിന്റെ രശ്മികൾ ഗ്രാമം ആകെ പരക്കാൻ തുടങ്ങി.. ഉദയം ആരഭിച്ചു.

കുഞ്ഞിനേയും അനുഗ്രഹിച്ചു സൂര്യപ്രകാശം അവനുമേൽ വീഴ്ത്തി.. ആ അനുഗ്രഹം എന്നോണം കുഞ്ഞിന്റെ മുതുകിൽ ഒരു നക്ഷത്ര ചിഹ്നം രൂപപ്പെട്ടു ഒരു പുനർ ജന്മത്തിന്റെയും ഒരു വലിയ ദൗത്യത്തിന്റെയും അടയാളം ആയി..

( അങ്ങ് അക്കരെ കോവിലിൽ നിന്നും അവനു വേണ്ടി ഉറക്കെ ശംഖു നാദം മുഴങ്ങി…..അതിന്റെ അകമ്പടിയായി മണി നാദവും . )

___________________

ഒരു പാട് ദൂരെ ഒരു  മലകൾക്ക് അടിയിൽ ഒരു ഗുഹയിൽ പാറയിൽ ഉരുകി പറ്റിച്ചേർന്ന നിലയിൽ ഉള്ള ഒരു ഇരുതല വാൾ പതിയെ ചലിച്ചു

വാൾപിടിയിൽ ഉള്ള ചുവന്ന രത്‌നം പതിയെ സ്വയം പ്രകാശിച്ചു കൊണ്ട് ഒരു ശബ്ദവും ഉയർന്നു.പാറയിൽ ലയിച്ച ആ വാൾ അനങ്ങിയതിനു ഫലം

💬 Comments

View all comments